പത്തനംതിട്ട: എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി. നവീൻ ബാബുവിനെ വര്ഷങ്ങളായി അറിയുന്നതാണെന്നും അദ്ദേഹം അഴിമതിക്കാരൻ അല്ല എന്നും വ്യക്തമാക്കിയാണ് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്.
നവീൻ ബാബു അഴിമതിക്കാരൻ ആണെന്ന നിലയിൽ പി പി ദിവ്യക്ക് അനുകൂലമായി സൈബർ സഖാക്കൾ ക്യാപ്സ്യൂളുകൾ നിർമ്മിക്കുന്നതിനിടെയാണ് തുറന്ന നിലപാടുമായി ഇദ്ദേഹം മുന്നോട്ട് വന്നതെന്ന് ശ്രദ്ധേയമാണ്.
“അദ്ദേഹത്തെ ഏറെക്കാലമായി അറിയുന്നതാണ്. അദ്ദേഹത്തിൻ്റെ കുടുംബം ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കുടുംബമാണ്. നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് എത്തിക്കേണ്ടത് തങ്ങളുടെ ആവശ്യമായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള, പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പെരുമാറ്റം ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു . ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത് ഒരിക്കലും ഇത്തരത്തിലല്ല . എഡിഎമ്മിൻ്റെ മരണത്തിൽ പാർട്ടിയും വിശദമായ അന്വേഷണം നടത്തും” പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞു.
Discussion about this post