തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ പഞ്ചായത്തിൽ നിന്നും ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. പൂവച്ചൽ പഞ്ചായത്തിലെ ഒരു പ്രദേശം ഇസ്ലാമികവാദികളുടെ കർശന നിയന്ത്രണത്തിൽ ആണെന്നും ഇവിടെയൊരു ഇസ്ലാമിക രാജ്യം നടപ്പിലാക്കുകയുമാണ് എന്നുമാണ് ആരോപണം ഉയരുന്നത്. ഒരു പഞ്ചായത്ത് മെമ്പർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നുള്ളത് പ്രദേശത്തെ അതീവ ഗുരുതരമായ അവസ്ഥ ചൂണ്ടിക്കാട്ടുന്നു.
ആരിഫ് ഹുസൈൻ തെരുവത്ത് എന്ന യൂട്യൂബ് ചാനലിൽ ആണ് പേര് വെളിപ്പെടുത്താത്ത പഞ്ചായത്ത് മെമ്പർ തന്റെ വാർഡിൽ നടക്കുന്ന താലിബാനിസത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. മൂന്ന് ജമാഅത്തുകൾ ഉള്ള ഈ വാർഡിൽ മുസ്ലീം സംഘടനയുടെ ഞെട്ടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മെമ്പർ വെളിപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ തുറന്നു പറയുന്നതിലൂടെ തന്റെ ജീവനു വരെ ആപത്തുണ്ടാകാമെന്നും അവരെല്ലാം വലിയ ഗുണ്ടകൾ ആണെന്നുള്ള ഭയംകൊണ്ടാണ് പലതും തുറന്നു പറയാത്തത് എന്നുമായിരുന്നു മെമ്പർ വ്യക്തമാക്കിയത്.
മറ്റു മതസ്ഥരുമായി യാതൊരുവിധ സമ്പർക്കവും പാടില്ല എന്നാണ് മുസ്ലീം സംഘടന പൂവച്ചൽ പഞ്ചായത്തിലെ വാർഡിൽ നിയമം നടപ്പിലാക്കുന്നത്. അന്യമതസ്ഥരുമായി മിണ്ടുന്നത് പോലും ഇവിടെ നിഷിദ്ധമാണ്. മുസ്ലീം സംഘടനയിൽ ഉൾപ്പെടാത്തവരുമായി സമ്പർക്കം പുലർത്തുന്നതും മറ്റു ജമാഅത്തുകളിൽ ഉള്ളവരെ വിവാഹം ചെയ്യുന്നതും എല്ലാം ഈ പ്രദേശത്ത് ഊരുവിലക്കിന് കാരണമാകുന്നു എന്നാണ് പഞ്ചായത്ത് മെമ്പർ വെളിപ്പെടുത്തുന്നത്.
ഈ വാർഡിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ മൂന്നു വീടുകളുടെ താക്കോൽദാന ചടങ്ങിൽ പോലും ഈ ഇസ്ലാമികവൽക്കരണം നടന്നതായും മെമ്പർ വെളിപ്പെടുത്തുന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീട് ഇവർ സ്വീകരിച്ചെങ്കിലും അന്യമതസ്ഥനിൽ നിന്നും താക്കോൽ സ്വീകരിക്കില്ല എന്ന നിലപാടാണ് എടുത്തതെന്നും മെമ്പർ വ്യക്തമാക്കുന്നു. അന്യമതസ്ഥരോട് അയിത്തം കാണിക്കുന്ന രീതിയാണ് ഇപ്പോൾ മുസ്ലീം സംഘടന ഈ വാർഡിൽ നടപ്പിലാക്കുന്നത് എന്നും പഞ്ചായത്ത് മെമ്പർ പരാതിപ്പെടുന്നു. ഈ കാര്യങ്ങൾ എല്ലാം പൊതുജനങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിലും ആ വിഭാഗത്തിലുള്ളവർ വലിയ ഗുണ്ടകൾ ആയതിനാൽ തനിക്ക് ജീവനിൽ ഭയം ഉണ്ടെന്നും മെമ്പർ വ്യക്തമാക്കി.
Discussion about this post