ഭുവനേശ്വര്‍: ഒഡീഷയില്‍ നിരോധിത സംഘടനയായ സിമിയുടെ അഞ്ച് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജയിലില്‍ നിന്നും തടവു ചാടിയ സംഘമാണ് റൂര്‍ക്കലയില്‍ പിടിയിലായത്. സംഘത്തില്‍ ഒരു വനിതയും ഉ്ണ്ട്. മുഹമ്മദ് ഖാലിദ്, അംജദ് ഖാന്, സാക്കിര്‍ ഖാന്, സാക്കിര്‍ ഖാന്, മഹബൂബ് ഖാന്, മഹബൂബിന്റെ മാതാവ് നജ്മ എന്നിവരാണു പിടിയിലായത്.
മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സിമി പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംഘം പിടിയിലായത്. പിന്നീട് ജയില്‍ ചാടി ഒഡീഷയില്‍ വ്യാജ വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു.
Discussion about this post