തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
എസ്എടി ആശുപത്രിയിലെ ഡോക്ടർമാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാത്രി എട്ട് മണിക്കാണ് പ്രസവിച്ചതെന്ന് യുവതി മൊഴി നൽകി. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post