മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര നവ നിർമ്മാണ സേന തലവൻ രാജ് താക്കറെയുമായി ചർച്ചകൾ നടത്തി മഹായുതി സഖ്യം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്നാണ് രാജ് താക്കറെയുമായി ചർച്ച നടത്തിയത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവ്ദി, വർളി, മാഹിം, മറ്റ് ചില സീറ്റുകൾ എന്നിവയെക്കുറിച്ച് മൂന്ന് നേതാക്കളും ചർച്ച ചെയ്തു. ചില സീറ്റുകളിൽ പരസ്പരം പിന്തുണയ്ക്കാനുള്ള കരാറാണ് മഹായുതിയും എംഎൻഎസും തമ്മിൽ ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നവംബർ 20നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നായിരിക്കും ഫലം പ്രഖ്യാപിക്കുക. മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഒറ്റഘട്ട വോട്ടെടുപ്പ് ആയിരിക്കും നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചിട്ടുണ്ട്.
Discussion about this post