ഒട്ടാവ: ചില ഖലിസ്താൻ ഭീകരരെ കാനഡ യുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് തങ്ങളുടെ സമ്പാദ്യമായി ആണ് കണക്കാക്കുന്നതെന്ന് ഇന്ത്യൻ സ്ഥാനപതിയായിരുന്ന സഞ്ജയ് കുമാർ വർമ. ഒരു അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശികസമഗ്രതയെയും വെല്ലുവിളിക്കാൻ ശ്രമിക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ തന്റെ ആശങ്കകൾ ട്രൂഡോ സർക്കാർ ഗൗരവമായെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖലിസ്താൻ ഭീകരവാദത്തെ കാനഡ എല്ലായ്പ്പോഴും പിന്തുണയ്ക്കുകയാണ്. ഇന്ത്യയിലെന്ത് സംഭവിക്കണമെന്ന് തീരുമാനിക്കുക ഇന്ത്യൻപൗരർ ആണ്. ഭീകരവാദികൾ ഇന്ത്യക്കാരല്ല. അവർ കനേഡിയൻ പൗരരാണ്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാൻ സ്വന്തം പൗരന്മാരെ ഒരു രാജ്യവും അനുവദിക്കരുതെന്നും വർമ വ്യക്തമാക്കി.
നിജ്ജർ വധക്കേസിൽ താനുൾപ്പെടെയുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്ന റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ ആരോപണത്തില്‍ ഉണ്ടെന്നു പറയുന്ന തെളിവുകൾ കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി പുറത്തുവിടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post