ജറുസലേം: ലെബനൻ ഹിസ്ബുള്ള ഗ്രൂപ്പിന് ധനസഹായം നൽകുന്നതിന് ഉത്തരവാദിയായ കമാൻഡറെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയതായി അറിയിച്ച് ഇസ്രായേൽ സൈന്യം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ യൂണിറ്റ് 4400 ൻ്റെ തലവനായിരുന്നു ഇയാൾ, ടെഹ്‌റാനിലെ എണ്ണ വിൽപനയിലൂടെ ഹിസ്‌ബൊള്ളയുടെ സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്വം ഇയാൾക്കായിരിന്നുവെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു.
അതെ സമയം കാർ ഓടിച്ചുകൊണ്ടിരുന്ന സിറിയക്കാരനല്ലാത്ത ഒരാളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടന്നതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗാസയിൽ ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ അനുസ്മരണം നടക്കുന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു ഇയാൾ.
ഇറാനിയൻ എണ്ണ സിറിയയിലേക്ക് കടത്തുകയും അത് പിന്നീട് പിന്നീട് ലെബനനിൽ വിൽക്കുകയും ചെയ്യുക എന്നതാണ് യൂണിറ്റ് 4400 ന്റെ ഉത്തരവാദിത്വം. ഇതിന്റെ മൂല്യം ദശലക്ഷക്കണക്കിന് ഡോളർ വരുമെന്നും ഹഗാരി പറഞ്ഞു.
മുമ്പ് ഷെയ്ഖ് സലാഹ് എന്നറിയപ്പെടുന്ന മുഹമ്മദ് ജാഫർ ക്‌സിറിൻ്റെ നേതൃത്വത്തിലായിരുന്നു യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരുന്നത് , ഹഗാരി പറഞ്ഞു.”ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ട് ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ ഞങ്ങൾ അവനെ ഇല്ലാതാക്കുന്നതുവരെ വർഷങ്ങളോളം തീവ്രവാദ സംഘടനയുടെ പ്രധാന വരുമാന സ്രോതസ്സ് അയാളായിരുന്നു കൈകാര്യം ചെയ്തതെന്ന് ഹാഗാരി വ്യക്തമാക്കി. അതിന് വെറും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സാമ്പത്തിക തലവനെയും ഇസ്രായേൽ ഇല്ലാതാക്കിയിരിക്കുന്നത്
Discussion about this post