ഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. ഇന്നലെയാണ് കനയ്യ ജാമ്യഹര്‍ജി നല്‍കിയത്.
മാര്‍ച്ച് 2 വരെ കനിയ്യയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കനയ്യ കുമാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ പ്രത്യേക സെല്ലിലാണുള്ളത്. കോടതി നിര്‍ദ്ദേശപ്രകാരം കനയ്യയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ സുപ്രീം കോടതി നിയമിച്ച അഭിഭാഷക കമ്മീഷനും ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാറും പട്യാല ഹൗസ് കോടതിയിലെ അക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡല്‍ഹി പൊലീസ്ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും.
Discussion about this post