മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചാഹത്ത് ഖന്ന. സിനിമാ രംഗത്ത് സജീവമായ നടി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിരിക്കുന്നത്. അഭിനയമികവ് പോലെ തന്നെ നടിയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും വലിയ ചർച്ചയായിരുന്നു. അടുത്തിടെ തന്റെ മകളുടെ പേര് മാറ്റിയെന്ന നടിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് ആയിരുന്നു വഴിവച്ചത്. ഇപ്പോഴിതാ തന്റെ രണ്ടാം ഭർത്താവ് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതിനെക്കുറിച്ചും, ഇതേ തുടർന്ന് അനുഭവിക്കേണ്ടിവന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറയുകയാണ് ചാഹത്ത് ഖന്ന. ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
എഴുത്തുകാരനായ ഷാരൂഖ് മിർസയുടെ മകൻ ഫർഹാൻ മിർസയെ ആണ് താരം വിവാഹം ചെയ്തിരുന്നത്. ഇതിന് ശേഷമായിരുന്നു ഇസ്ലാമിലേക്കുള്ള മതപരിവർത്തനം. തന്നെ ബ്രെയിൻവാഷ് ചെയ്താണ് ഇസ്ലാം മതത്തിലേക്ക് എത്തിച്ചത് എന്ന് നടി പറഞ്ഞു. തിരികെ ഹിന്ദു മതത്തിലേക്ക് എത്താൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്നും നടി വ്യക്തമാക്കി.
എന്റെ വീട്ടിലെ ഭൂരിഭാഗം പേരും പണ്ഡിറ്റ് എന്നാണ് വിളിക്കാറുള്ളത്. ചെറുപ്പകാലം മുതലേ താൻ വെജിറ്റേറിയൻ ആണ്. എന്നാൽ ഒരു ഇസ്ലാമിനെ വിവാഹം ചെയ്തു. വഴിതെറ്റിയാണ് ഇസ്ലാം മതം സ്വീകരിക്കേണ്ടിവന്നത്. ഞാൻ ക്രിസ്തു ദേവനിലും വിശ്വസിക്കുന്ന വ്യക്തിയാണ്. അത് മാത്രമല്ല മൂന്ന് ധർമ്മങ്ങളെക്കുറിച്ചും എനിക്ക് അറിയാം.
ഞാനൊരു കാളി ഭക്തയാണ്. കൃഷ്ണ ഭക്തയും ആണ്. എന്നാൽ ഡിവോഴ്‌സിന് ശേഷം മാത്രമാണ് എനിക്ക് എന്റേതായ വിശ്വാസങ്ങളുമായി മുന്നോട്ട് പോകാൻ കഴിഞ്ഞത്. ഇസ്ലാമിൽ വിശ്വാസം വരാൻ അഞ്ച് വർഷം എടുത്തു. ബ്രെയിൻവാഷ് ചെയ്താണ് തന്നെ മതം മാറ്റിയത്. നിക്കാഹിന് ശേഷം ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കരുത് എന്നായിരുന്നു ഭർത്താവ് ചട്ടം കെട്ടിയത്. തന്റെ വിശ്വാസം അങ്ങിനെ പാടെ തള്ളിക്കളയാൻ കഴിഞ്ഞില്ല. ഇപ്പോൾ സനാതനധർമ്മത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ സത്യമെന്താണെന്ന് തനിക്ക് അറിയാമെന്നും ചാഹത്ത് ഖന്ന ചൂണ്ടിക്കാട്ടി.
Discussion about this post