ഡല്‍ഹി: ഡല്‍ഹി പ്രസ്ക്ലബില്‍ അഫ്സല് ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന് എസ്.എ.ആര് ഗീലാനിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഗീലാനിയെ തിഹാര്‍ ജയിലിലെ അതീവാ സുരക്ഷാ തടവറയിലേക്ക് മാറ്റും. വ്യാഴാഴ്ച ഗീലാനിയുടെ രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹി വിചാരണ കോടതിയില്‍ ഹാജരാക്കിയാണ് കാലാവധി നീട്ടിയത്.
പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാ- വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശദ്രോഹക്കുറ്റമാണ് ഗീലാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചടങ്ങില്‍ പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനായ അഫ്സല് ഗുരുവിന് അനുകൂലമായും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയെന്നും ആരോപിച്ചാണ് ഗീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post