തൃശ്ശൂർ : ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് പ്ലാസ്റ്റിക് ഫ്ലക്സ് വെച്ചതായി പരാതി. ബിജെപിയാണ് പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ചതായാണ് പരാതി.
ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാർ ആണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിനെതിരെയാണ് പരാതി.
പ്ലാസ്റ്റിക്കിൽ ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചു. തുണിയിൽ പ്രിന്റ് ചെയ്യണമെന്ന നിയമം എൽഡിഎഫ് പാലിച്ചില്ലെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.
ചേലക്കര നിലനിര്‍ത്താനുള്ള കനത്ത പോരാട്ടത്തിലാണ് മണ്ഡലത്തിൽ എൽഡിഎഫ്. രമ്യ ഹരിദാസാണ് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും കനത്ത പോരാട്ടമാണ് ചേലക്കരയിൽ ഇരു പാർട്ടികൾക്കും നൽകുന്നത്.
Discussion about this post