ന്യൂഡൽഹി: ഇന്നലെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് നാല് ലൗജിഹാദ് കേസുകളെന്ന് വിവരം. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് അമുസ്ലീം പെൺകുട്ടികളെ പ്രണയമെന്ന വ്യാജേന ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി മതംമാറ്റാൻ ശ്രമിച്ച കേസുകളാണ് ഏറെയും. ആദ്യ കേസിൽ ഝാർഖണ്ഡിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെയാണ് അദ്‌നാൻ ഖാൻ എന്നയാൾ കുടുക്കിയത്. 15 വയസ്സുള്ള ഹിന്ദു ഗോത്രവർഗ പെൺകുട്ടിയെ കുടുക്കാൻ അദ്നാൻ ഖാൻ (19) സോഷ്യൽ മീഡിയ ഉപയോഗിക്കുക.ാ.ിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പെൺകുട്ടിയെ ഇയാൾ ഡൽഹിയിലേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
രണ്ടാമത്തേതിൽ മുഹമ്മദ് മത്ലൂം മദ്ധ്യപ്രദേശിൽ നിന്നുള്ള ഹിന്ദു യുവതിയെ കബളിപ്പിച്ചു.ഛത്തർപൂരിൽ നിന്നുള്ള ഒരു ഹിന്ദു യുവതിയെ വശീകരിക്കാൻ മുഹമ്മദ് മത്ലൂം രാജു താക്കൂറായി മാറുകയായിരുന്നു.ജൂലൈ 25 ന് ഹമിർപൂരിൽ എത്തിയപ്പോഴാണ് താൻ സംസാരിച്ചിരുന്ന ആൾ യഥാർത്ഥത്തിൽ മുസ്ലീമാണെന്ന് അവൾ അറിഞ്ഞത്. യുവാവിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തി, തുടർന്ന് അവർ അവളെ നിക്കാഹ് (ഇസ്ലാമിക വിവാഹ ചടങ്ങ്) നടത്താൻ നിർബന്ധിച്ചു. ”ഞാൻ എതിർത്തപ്പോൾ, അജ്ഞാതനും മെഹബൂബും എന്നെ പിസ്റ്റൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും അവർ എന്നെ വെട്ടി കാട്ടിലേക്ക് എറിയുമെന്ന് പറയുകയും ചെയ്തു. അവർ എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടു. രാത്രിയിൽ മത്‌ലൂം എന്നെ പലതവണ ബലാത്സംഗം ചെയ്തു. അവൻ എന്നെ ശാരീരികമായി ആക്രമിക്കുകയും ഞാൻ എതിർത്താൽ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
മൂന്നാമത്തെ സംഭവത്തിൽ മുഹമ്മദ് ജാവേദ് ഒരു ഹിന്ദു യുവതിയെ കബളിപ്പിക്കുകയായിരുന്നു. മുഹമ്മദ് ജാവേദ് ഒരു ഹിന്ദു യുവതിയെ കബളിപ്പിച്ച് ഇസ്ലാം മതം സ്വീകരിക്കാനും നിക്കാഹ് കഴിക്കാനും നിർബന്ധിക്കുകയും താൻ അനുസരിക്കുന്നില്ലെങ്കിൽ അവളുടെ ഫോട്ടോകളും വീഡിയോയും ചോർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നത്തെ സംഭവത്തിൽ സഫർ പ്രായപൂർത്തിയാകാത്ത ഒരു ഹിന്ദു പെൺകുട്ടിയെ കബളിപ്പിക്കുകയും ചെയ്തു. കാൺപൂരിലെ ബിധാനു പോലീസ് സ്റ്റേഷൻ പരിധിയിൽ 11-ാം ക്ലാസിൽ പഠിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയുമായി സഫർ രാജ് ആയി വേഷമിട്ട് സൗഹൃദം സ്ഥാപിച്ചു. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് ഇറക്കിവിടാനെന്ന വ്യാജേന അജ്ഞാത സ്ഥലത്തേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ മദ്യം കലർന്ന ശീതളപാനീയം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അശ്ലീലചിത്രം എടുത്ത് ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി.
Discussion about this post