ന്യൂഡൽഹി : ഇന്ത്യൻ വിമാനങ്ങൾക്കും റെയിൽവേക്കും ഭീഷണിയാകുന്നവരെ കണ്ടെത്താൻ സോഷ്യൽ മീഡിയ ഭീമൻമാരായ എക്‌സിന്റെയും മെറ്റയുടെ സഹായം തേടി അന്വേഷണ ഏജൻസികൾ. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനക്കമ്പനികൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉയരുകയും റെയിൽവേ ട്രാക്കുകളിൽ വിവിധ തരം വസ്തുക്കൾ കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് 200-ലധികം വ്യാജ ബോംബ് ഭീഷണികളാണ് ഉയർന്നത്. ഐടി മന്ത്രാലയത്തിനൊപ്പം വ്യോമയാന മന്ത്രാലയവും എല്ലാ ഭീഷണികളും നിരീക്ഷിച്ച് വരികയാണ്. അതേസമയം രാജ്യത്തുടനീളമുള്ള റെയിൽവേ ട്രാക്കുകളിൽ വിവിധ തരം വസ്തുക്കളും കണ്ടെത്തിയതിലും റെയിൽവേ മന്ത്രാലയവും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കുറ്റവാളികളെ കണ്ടെത്താൻ എക്സ്, മെറ്റ എന്നിവയുടെ സഹായം കേന്ദ്രം തേടിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറ്റകരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവരെക്കുറിച്ചുള്ള റിപ്പോർട്ടുകളും തേടുന്നുണ്ട്.
Discussion about this post