തിരുവനന്തപുരം: രാജ്യം പ്രകൃതി സൗഹാർദ്ദ ഇ ബസുകളിലേക്ക് ചുവടുവയ്ക്കുമ്പോഴും മുഖം തിരിച്ച് കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസി. അഞ്ചുവർഷത്തിനുള്ളിൽ ഡീസൽ ബസുകൾ ഒഴിവാക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം നിലനിൽക്കേ ഡീസൽബസുകൾ മാത്രമാണ് കെഎസ്ആർടി വാങ്ങിക്കൂട്ടുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ അനുവദിച്ച 90 കോടി മുടക്കി വാങ്ങുന്ന 370 ഡീസൽ ബസുകൾ,2029 ന് ശേഷം ഉപേക്ഷിക്കേണ്ടി വരും.
15 വർഷത്തിലധികം പഴക്കമുള്ള ഡീസൽബസുകൾ കേന്ദ്രനിയമം മറികടന്ന് ഉപയോഗിക്കുന്നുണ്ടെങ്കിലും കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ കെ.എസ്.ആർ.ടി.സി. പ്രതിരോധത്തിലാകുമെന്ന് ഇതിനോടകം തന്നെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെ ഇ-വാഹന നയത്തിനെതിരാണ് കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസ് വാങ്ങൽ.
7800 ഇ-ബസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. 2027-ൽ ഇത് 50,000 ഇ-ബസുകളാക്കി കൂട്ടാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ വർഷം. പി.എം.ഇ. സേവ പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സബ്സിഡിയോടെ 14,000 ഇ-ബസുകൾ നൽകും. ഇ-ബസുകൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഫെയിം1, ഫെയിം 2 പദ്ധതികളിൽ കേരളത്തിന് 950 ബസുകൾ അനുവദിച്ചിരുന്നു. എന്നാൽ, സംസ്ഥാനം താത്പര്യമറിയിച്ചില്ല. ഫെയിം 2 പദ്ധതിയിൽ വിവിധ സംസ്ഥാനങ്ങൾക്ക് 6862 ബസുകൾ ലഭിച്ചു.
Discussion about this post