ഭക്ഷണം പാചകം ചെയ്യുന്നത് ഒരു കലയാണെന്നാണ് പൊതുവേയുള്ള ഒരു കാഴ്ച്ചപ്പാട്. എന്നാല്‍ അതില്‍ ചില ശാസ്ത്രീയ വശങ്ങള്‍ കൂടി പ്രയോഗിച്ചാല്‍ പാചകം അനായാസമാകും എന്ന കാര്യം എത്രപേര്‍ക്കറിയാം. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പാചകവിദഗ്ധന്‍ കുറിച്ച ടിപ്‌സാണ് ഇപ്പോള്‍ വൈറലാകുന്നത്.
ലൈഡന്‍ഫ്രോസ്റ്റ് ഇഫക്റ്റിനെക്കുറിച്ചാണ് ട്രിഗ് ഫെറാനോ പങ്കുവെച്ചിരിക്കുന്നത്. ”സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാചകത്തിനായി ഉപയോഗിക്കുമ്പോള്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ഭക്ഷ്യവസ്തുക്കള്‍ അതില്‍ പറ്റിപ്പിടിക്കും എന്നതാണ് എന്നാല്‍ ഇക്കാര്യം അറിഞ്ഞാല്‍ അതിനെ മറികടക്കാം. ”ഫെറാനോ കുറിച്ചു.
എന്താണ് ലൈഡന്‍ഫ്രോസ്റ്റ് പ്രഭാവം?
ലളിതമായി പറഞ്ഞാല്‍, പാത്രത്തില്‍ ഭക്ഷണം പറ്റിനില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന സാങ്കേതികതയാണിത്. ”ഉയര്‍ന്ന ഊഷ്മാവില്‍ ഒരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാന്‍ ചൂടാക്കുമ്പോള്‍, നോണ്‍സ്റ്റിക് എഫക്ട് ഉണ്ടാവുന്നു. എന്നാല്‍ ഭക്ഷണം കരിഞ്ഞു പോകുന്ന തരത്തിലുള്ള ഊഷ്മാവ് ഉപയോഗിക്കരുത് ഇതില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ പോലെ സ്‌റ്റൈയിന്‍ലെസ് സ്റ്റീലും നിങ്ങള്‍ക്ക് പ്രിയങ്കരമാവും.
Discussion about this post