ഒഡീഷ:അക്രമം വെടിയാന്‍ തയാറായാല്‍ മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് .മാവോയിസ്റ്റുകള്‍ അക്രമത്തിന്റെ പാത വെടിഞ്ഞ് മുഖ്യധാരയിലേക്ക് വരണം ഒരു നിബന്ധനകളും മുന്നോട്ടുവയ്ക്കാതെ അക്രമം വെടിയാന്‍ തയാറായാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഒഡീഷയിലെ മാവോയിസ്റ്റ് ശക്തിപ്രദേശമായ കോറപുടില് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.ഒഡീഷ സര്‍ക്കാരും സംസ്ഥാന പൊലീസും ഒത്തുചേര്‍ന്ന് നടത്തുന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളെ രാജ്നാഥ് സിങ് അഭിനന്ദിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ബിഎസ്എഫ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജനാധിപത്യ വ്യവസ്ഥിതിയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. എന്‍ഡിഎ സര്‍ക്കാര്‍ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറായാല്‍ ഈ പദ്ധതികളുടെ പ്രയോജനം മാവോയിസ്റ്റുകള്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post