ന്യൂയോർക്ക്: മനുഷ്യർ മാത്രമല്ല മൃഗങ്ങളും മദ്യപിക്കാറുണ്ടെന്ന് പഠനം. ട്രെൻഡ്‌സ് ഇൻ ഇക്കോളജി ആന്റി എവല്യൂഷൻ എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പുറത്തുവിട്ടത്. കഴിഞ്ഞ 100 വർഷക്കാലമായി മൃഗങ്ങൾ വിവിധ സാഹചര്യത്തിൽ മദ്യം കഴിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
എഥനോളാണ് പക്ഷികളും മൃഗങ്ങളും മദ്യമായി ഉപയോഗിക്കാറുള്ളത്. പ്രകൃതിയിൽ കാണുന്ന നിരവധി പഴങ്ങളിലും ഭക്ഷ്യവസ്തുക്കളിലും എഥനോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പക്ഷികളും മൃഗങ്ങളും തേടിപിടിച്ച് കഴിക്കാറുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ദി യൂണിവേഴ്‌സിറ്റി ഓഫ് എക്‌സ്‌ട്ടെർ ബിഹേവിയറൽ ഇക്കോളജിസ്റ്റും എഴുത്തുകാരിയുമായ കിംബെർലി ഹോക്കിംഗ്‌സിന്റെ നേതൃത്വത്തിൽ ആയിരുന്നു പഠനം.
100 ബില്യൺ വർഷങ്ങൾക്ക് മുൻപുതന്നെ പ്രകൃതിയിൽ ആൽക്കഹോൾ അടങ്ങിയ പഴങ്ങൾ ഉണ്ടായിരുന്നുവെന്ന് കിംബെർലി പറഞ്ഞു. ബീയറിനും വൈനിനും സമാനമായ രുചിയും അനുഭൂതിയുമാണ് ഈ പഴങ്ങൾ നൽകുക. ചില പഴങ്ങളിൽ പഞ്ചസാര സൂര്യപ്രകാശത്തിന്റെ പ്രവർത്തനത്തെ തുടർന്ന് എഥനോളായി മാറാറുണ്ട്. ഒന്നോ രണ്ടോ ശതമാനം മാത്രമാണ് ഈ ആൽക്കഹോൾ പഴങ്ങളിൽ കാണപ്പെടുക. ഇത് തന്നെ ഒന്നോ രണ്ടോ ബിയറിന്റെ ഫലം ചെയ്യുമെന്നും കിംബെർലി വ്യക്തമാക്കി.
പഴങ്ങളിലുളള എഥനോൾ ചെറിയ അളവിൽ മൃഗങ്ങളുടെ ശരീരത്തിൽ എത്തുമ്പോൾ തന്നെ അവർ ലഹരിയിലാകും. ഇതോടെ മൃഗങ്ങൾ മരക്കൊമ്പുകളിൽ തൂങ്ങിയാടാനും ഓടിക്കളിക്കാനും മറ്റും തുടങ്ങും. രാത്രി കാലങ്ങളിൽ മദ്യം കഴിക്കുന്ന മൃഗങ്ങൾ അസാധാരണമാം വിധം ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ടെന്നും കിംബെർലി വ്യക്തമാക്കുന്നു.
Discussion about this post