അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് കനത്ത പ്രഹരമേറ്റ് തൊട്ടുപിന്നാലെ അപ്രതീക്ഷിതനീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ആഗോള ഇറക്കുമതിനികുതികൾ (Tariffs) നിയമവിരുദ്ധമാണെന്ന് വിധിച്ച് 24 മണിക്കൂർ തികയും മുൻപേ നികുതിനിരക്ക് 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ട്രംപ് പുതിയ ഉത്തരവിട്ടു. കോടതിവിധിയെ ‘വിഡ്ഢിത്തം’ എന്ന് വിശേഷിപ്പിച്ചാണ് ട്രംപിന്റെ ഈ കടുത്ത നീക്കം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ പ്രഖ്യാപനംനടത്തിയത്. “ഇന്നലെ പുറപ്പെടുവിച്ച നികുതി സംബന്ധിച്ച വിധി അങ്ങേയറ്റം വിഡ്ഢിത്തവുംമോശമായി എഴുതപ്പെട്ടതും അമേരിക്കൻ വിരുദ്ധവുമാണ്. പതിറ്റാണ്ടുകളായി അമേരിക്കയെകൊള്ളയടിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്കെതിരെ നിയമപരമായി അനുവദിക്കപ്പെട്ട 15 ശതമാനംനികുതി ഉടനടി പ്രാബല്യത്തിൽ വരും” – ട്രംപ് വ്യക്തമാക്കി. സുപ്രീം കോടതി വിധി മറികടക്കാൻ മറ്റ്നിയമപരമായ പഴുതുകൾ ഉപയോഗിച്ചാണ് ട്രംപ് നികുതി വർദ്ധിപ്പിച്ചിരിക്കുന്നത്. വരും മാസങ്ങളിൽകൂടുതൽ കടുത്ത നികുതി പരിഷ്കാരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ചയാണ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ആഗോള ഇറക്കുമതി നികുതി സുപ്രീം കോടതിറദ്ദാക്കിയത്. ദേശീയ അടിയന്തരാവസ്ഥാ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ‘ഇന്റർനാഷണൽഎമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്’ (IEEPA) ദുരുപയോഗം ചെയ്താണ് ട്രംപ് നികുതിഅടിച്ചേൽപ്പിച്ചതെന്ന് കോടതി കണ്ടെത്തി. പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗംചെയ്തുവെന്നും സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിപ്പിച്ചുവെന്നും നിരീക്ഷിച്ചാണ് കോടതിവിധി പുറപ്പെടുവിച്ചത്. ഇതോടെ ട്രംപ് സർക്കാർ ഇതുവരെ പിരിച്ചെടുത്ത 133 ബില്യൺ ഡോളറോളംതുക തിരികെ നൽകേണ്ടി വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.












