കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. അഞ്ചംഗം വിദഗ്ധ സംഘമാണ് ജയരാജനെ പരിശോധിച്ചത്. റിപ്പോര്‍ട്ട് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി.
റിപ്പോര്‍ട്ട് വൈകാതെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിയ്ക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് പി.ജയരാജന്. ജയരാജന്റെ കസ്റ്റഡി ആവശ്യപ്പെട്ട് സി.ബി.ഐ തലശേരി കോടതിയില്‍ നല്കിയ ഹര്‍ജി 23ന് കോടതി പരിഗണിക്കും.
Discussion about this post