ന്യൂയോർക്ക്: ലോകാവസാനം സംബന്ധിച്ച് ഇതിനോടകം തന്നെ നിരവധി പ്രവചനങ്ങളാണ് പ്രചാരത്തിൽ ഉള്ളത്. കാട്ടുതീ പടർന്ന് ഭൂമി നശിക്കും, പ്രളയംവന്ന് ലോകം മുഴുവൻ വെള്ളത്തിനടിയിൽ ആകും, ഭൂചലനം വന്ന് സർവ്വവും ഇല്ലാതാകും എന്നിങ്ങനെ പോകുന്നു ഈ പ്രവചനങ്ങൾ. യഥാർത്ഥത്തിൽ ഭൂമിയ്ക്ക് നാശമുണ്ടോ?.
ഭൂമിയ്ക്ക് ബില്യൺ കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് നമുക്ക് അറിയാം. എന്നാൽ ഈ വർഷങ്ങളിൽ എപ്പോഴോ ഭൂമിയുടെ നാശവും ആരംഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ ഗവേഷകർ വെളിപ്പെടുത്തുന്നത്. ഓരോ നാൾ കഴിയുന്തോറും ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്. അധികം വൈകാതെ തന്നെ ലോകം ഇല്ലാതാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ശ്വാസം മുട്ടിയാകും ഈ ഭൂമി പൂർണമായും ഇല്ലാതാകുക എന്നാണ് ഗവേഷകർ പങ്കുവയ്ക്കുന്ന വിവരം. 2021 ൽ പുറത്തുവിട്ട ചില പഠനങ്ങളിൽ ഇവർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭൂമിയിൽ ഓക്‌സിജന്റെ അളവ് ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണ്. ഇങ്ങനെ ഓക്‌സിജൻ ലഭിക്കാതെ സർവ്വവും നശിച്ചുപോകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ഓക്‌സിജന്റെ സ്ഥാനത്ത് മീഥൈനിന്റെ അളവാണ് വർദ്ധിക്കുന്നത്. ഇത് ഭൂമിയെ ഇല്ലാതാക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെ നശിപ്പിക്കുന്ന ഗ്യാസാണ് മീഥൈൻ.
Discussion about this post