സമയമിതപൂർവ്വ സായാഹ്നം അമൃതം ശിവമയ സംഗീതം എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. മോഹൻലാലും മമ്മുട്ടിയും ഒന്നിച്ചെത്തിയ ഗാനം ഒരു മലയാളിയും മറന്ന് കാണില്ല. ഈ ഗാനത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് എം ജി ശ്രീകുമാർ. ഈ ഗാനം പാടാൻ ഏറെ പ്രയാസപ്പെട്ടു . 5 മണിക്കൂറിലേറെ സമയം റെക്കോർഡിങ്ങിനായി ചില്ലവഴിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിലാണ് എം.ജി.ശ്രീകുമാർ പാട്ടോർമകൾ പങ്കുവച്ചത്.
ഈ ഗാനത്തിൽ ദാസേട്ടൻ പാടിയ ഭാഗം അമേരിക്കയിൽ വച്ച് റെക്കോർഡ് ചെയ്തതാണ്. അദ്ദേഹം അമേരിക്കയിൽ സെറ്റിൽഡ് ആകാൻ വേണ്ടി പോയതാണ്. ആ സമയത്ത് അവിടെ റെക്കോർഡ് സ്റ്റുഡിയോ എല്ലാം സെറ്റ് ചെയ്തിരുന്നു. അതിനുശേഷം കുറേപ്പാട്ടുകളൊക്കെ അദ്ദേഹം അവിടെ നിന്നും പാടി അയച്ചിട്ടുണ്ട്.
ആ ചിത്രത്തിലെ പൊന്നേ പൊന്നമ്പിളി എന്ന പാട്ടിനും ഒരു കഥ പറയാനുണ്ട്. ആ പാട്ടിലും മോഹൻലാലും മമ്മൂക്കയും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹൻലാലിനു വേണ്ടി ഞാനും മമ്മൂക്കയ്ക്കു വേണ്ടി ദാസേട്ടനും പാടട്ടെയെന്നായിരുന്നു ആദ്യ തീരുമാനം. ആ ഉദ്ദേശത്തോടെയായിരുന്നു ഔസേപ്പച്ചൻ ചേട്ടൻ പാട്ട് കംപോസ് ചെയ്തത്. എന്നാൽ നടന്നത് അങ്ങനെ അല്ലായിരുന്നു. അപ്പോൾ ഫാസിൽ സർ പുതിയ ഒരു ആശയവുമായി വന്നു. അതായത് മമ്മൂക്കയ്ക്കും മോഹൻലാലിനും വേണ്ടി ദാസേട്ടൻ തന്നെ പാടുന്നു. ശേഷം, മോഹൻലാലിനു വേണ്ടി പാടിയ ഭാഗത്തിന് അൽപം സ്പീഡ് കൂട്ടുന്നു. അങ്ങനെ വരുമ്പോൾ ശബ്ദത്തിൽ വ്യത്യാസം തോന്നുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ, ഇത്രയും കാലമായിട്ടും ആർക്കും ആ പാട്ടിൽ അങ്ങനെ വലിയൊരു വ്യത്യാസമൊന്നും അനുഭവപ്പെട്ടിട്ടില്ല. ദാസേട്ടൻ തന്നെ പാടിയതായിട്ടാണ് ആ പാട്ട് പുറത്തിറങ്ങിയത്….എന്നെയൊന്നു മാറ്റി നിർത്താൻ വേണ്ടി ചെയ്ത പരീക്ഷണമായിരുന്നു അത്’, ചിരിയോടെ എം.ജി.ശ്രീകുമാർ പറഞ്ഞു.
Discussion about this post