കടലിനടിയില്‍ ഇഷ്ടിക പതിച്ച ഒരു റോഡ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഹവായിയന്‍ ദ്വീപുകളുടെ വടക്ക് ഭാഗത്തുള്ള ഒരു ആഴക്കടല്‍ പര്‍വതപര്യവേഷണത്തിനിടെ 2022-ലായിരുന്നു ഈ അത്ഭുതകരമായ കണ്ടെത്തല്‍ മഞ്ഞ ഇഷ്ടിക പാകിയ പുരാതനമായ ഈ റോഡ് ചരിത്രത്തിലെ വലിയ ദുരൂഹതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പപഹാനൗമോകുവാകിയ മറൈന്‍ നാഷണല്‍ സ്മാരകത്തിലെ (പിഎംഎന്‍എം) ലിലി യുകലാനി പര്‍വതനിരയില്‍ സര്‍വേ നടത്തുന്നതിനിടെയാണ് നോട്ടിലസ് എന്ന പര്യവേക്ഷണ കപ്പല്‍ ഇത് കണ്ടെത്തിയത്.
അറ്റ്‌ലാന്‌റിസ് എന്ന പുരാതനനഗരത്തിലേക്കുള്ള വഴിയാണ് കണ്ടെത്തിയതെന്നാണ് ഗവേഷകരില്‍ ഒരു വിഭാഗത്തിന്റെ അവകാശവാദം. ഇത് സത്യമാണോ എന്നറിയാനുള്ള ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്
അറ്റ്‌ലാന്റിസ് എന്ന പുരാതനഗരം
ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ 360 ബിസിയില്‍ എഴുതിയെന്ന് കരുതുന്ന ‘ടിമേയൂസ് ആന്‍ഡ് ക്രിറ്റിയാസ്’ (Timaeus and Critias) എന്ന കൃതിയിലാണ് വെള്ളത്തിനടിയില്‍ നഷ്ടപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഒരു സാങ്കല്‍പ്പിക നഗരത്തെക്കുറിച്ച് പറയുന്നത്. അറ്റ്‌ലാന്റിസ് (Atlantis) എന്ന ഈ ദ്വീപ് ഒരു നീഗൂഢതയായി ഇന്നും കണക്കാക്കപ്പെടുന്നു. പകുതി ദൈവങ്ങളും പകുതി മനുഷ്യരുമാണെന്നാണ് അറ്റ്‌ലാന്റിസ് സ്ഥാപിച്ചതെന്നാണ് പ്ലേറ്റോ എഴുതിയിരുന്നത്. അവര്‍ ഒരു ആദര്‍ശ സമൂഹം സ്ഥാപിക്കുകയും ശക്തമായ ഒരു നാവിക ശക്തിയായി വളരുകയും ചെയ്തു. അവര്‍ ജീവിച്ചിരുന്ന പ്രദേശം കേന്ദ്രീകൃത ദ്വീപുകളുടെ ഒരു ശൃംഖല ഉള്‍ക്കൊള്ളുന്നതായിരുന്നു.
മധ്യഭാഗം വലിയ കിടങ്ങുകളാല്‍ വിഭജിക്കപ്പെട്ടിരുന്നു. ഹരിതാഭമായിരുന്ന ആ ദ്വീപുകള്‍ പലതരം അപൂര്‍വ്വവും വിചിത്രവുമായ മൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു. അതേസമയം സ്വര്‍ണ്ണം, വെള്ളി തുടങ്ങി, മറ്റ് വിലയേറിയ ലോഹങ്ങളാല്‍ സമ്പന്നവുമായിരുന്നു അവിടം. ദ്വീപിന്റെ മധ്യഭാഗത്തായി ഒരു വലിയ തലസ്ഥാന നഗരവും സൃഷ്ടിക്കപ്പെട്ടിരുന്നു. ദ്വീപിലെ നിവാസികള്‍ അധാര്‍മികരായി തീര്‍ന്നതിനെ തുടര്‍ന്ന് ദ്വീപ് മുഴുവന്‍ ഒറ്റ ദിവസം കൊണ്ട് വെള്ളത്തില്‍ മുങ്ങിയെന്നാണ് പ്ലറ്റോയുടെ വിവരണം.
Discussion about this post