ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ വടക്കൻ ഡൽഹിയിലെ പുൽ ബംഗഷ് പ്രദേശത്ത് മൂന്ന് പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിനെതിരായ കേസിൽ ഡൽഹി കോടതി നവംബർ 12ന് വാദം കേൾക്കും.ഇതിൽ ചൊവ്വാഴ്ച വാദം കേൾക്കാനിരുന്നതായിരിന്നു. അതെ സമയം പ്രതിയുടെ അഭിഭാഷകന് സുഖമില്ലാത്തതിനെ തുടർന്ന് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ്, വാദം കേൾക്കൽ മാറ്റിവെക്കുകയായിരുന്നു. 2023 മെയ് 20 നാണ് കേസിൽ ടൈറ്റ്‌ലറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ഇപ്പോൾ ജാമ്യത്തിലുള്ള ടൈറ്റ്‌ലർ കോടതിയിൽ ഹാജരായിരുന്നു. കേസിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടെറ്റ്ലർക്ക് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 109, 147, 153 എ, 143 വകുപ്പുകൾ പ്രകാരം ടൈറ്റ്‌ലറിനെതിരെ കുറ്റം ചുമത്താൻ ഈ വർഷം ഓഗസ്റ്റ് 30 ന് കോടതി ഉത്തരവിട്ടു. പ്രതികൾക്കെതിരെ കേസ് തുടരാൻ മതിയായ കാരണമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post