ഡല്‍ഹി: ജെ.എന്‍.യു അടക്കം തര്‍ക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി വിളിച്ചു ചേര്‍ത്ത രാജ്യസഭാ നേതാക്കളുടെ സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, മുഖ്താര്‍ അബ്ബാസ് നഖ്വി, കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങിയവരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബജറ്റ്, ജി.എസ്.ടി ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്. രോഹിത് വെമുല, ജെ.എന്‍.യു, വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Discussion about this post