ഡല്‍ഹി: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് ബോട്ട് ബോട്ടിലുള്ളവര്‍ തന്നെയാണ് കത്തിച്ചതെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. .ബോട്ടിലുണ്ടായിരുന്നവര്‍ അത് സ്വയം കത്തിക്കുകയായിരുന്നു. ഉചിതമായ സമയത്ത് ഇതിന്റെ തെളിവുകള്‍ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പുതുവത്സരത്തലേന്ന് പാക് തീരത്ത് കണ്ടെത്തിയ ബോട്ട് തന്റെ നിര്‍ദേശപ്രകാരം തീര സംരക്ഷണസേന തകര്ക്കുകയായിരുന്നെന്ന ഡിഐജി ബി.കെ ലോഷാലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് ഡിഐജി ലോഷാലി പിന്നീട് വെളിപ്പെടുത്തല്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്നവരാണ് അത് കത്തിച്ചതെന്ന് അദ്ദേഹം പിന്നീട് അറിയിച്ചു. എന്നാല്‍ ,ലോഷാലിയുടെ വിവാദ പ്രസംഗം പുറത്തു വരികയും ചെയ്തിരുന്നു.
Discussion about this post