ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ഇന്തോ- ചൈന അതിർത്തിയിലെ സമാധാന ഉടമ്പടിക്ക് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രധാനമന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ആസിയാൻ ഡിഫൻസ് മിനിസ്റ്റേഴ്‌സ് പ്ലസ് സമ്മേളത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച.
ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ പങ്കെടുക്കുന്ന വാർഷിക മീറ്റിംഗാണ് എഡിഎംഎം-പ്ലസ് . 2023 ഏപ്രിലിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത്.
ലാവോസിൽ നടക്കാനിരിക്കുന്ന ചർച്ചകൾ പ്രാദേശിക സ്ഥിരത, അതിർത്തി പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട് .
ഈ മാസം ആദ്യം കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്സാങ്ങിലെയും സംഘർഷ പോയിന്റുകളിൽ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. ലഡാക്കുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യപടിയാണ് ഇത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്. ഗാൽവൻ സംഘർഷത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയായിരിരുന്നു. നയതന്ത്ര ബന്ധം വഷളാകുകയും ചെയ്തിരുന്നു.
എൽഎസി കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം റഷ്യയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post