പാലക്കാട്; ഹൈപ്പർ ആക്ടീവ് തെറാപ്പി പരിശീലനത്തിനെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. പാലക്കാട് ആനക്കരയിലാണ് ദാരുണസംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്.
ഹൈപ്പർ ആക്ടീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനായി ആനക്കരയിലെ സ്പെഷ്യൽ എഡ്യൂക്കേഷൻ സെന്ററിൽ എത്തിയതായിരുന്നു ആഘോഷും അച്ഛനും സുരേഷും. ഇതിനിടെ കുട്ടി കിണറ്റിലേക്ക് ചാടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അച്ഛനും കിണറ്റിലേക്ക് ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Discussion about this post