തൊണ്ടവേദന മൂലം ഡോക്ടറെ കാണാനെത്തിയ യുവതിയെ ഞെട്ടിച്ച് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. യു.എസ്സിലെ ഇല്ലിനോയി സംസ്ഥാനത്തെ കാറ്റെലിന്‍ യേറ്റ്സ് എന്ന 20-കാരിയാണ് തന്റെ അനുഭവം പങ്കുവെച്ചത്. ആദ്യം തനിക്ക് ഇത് വിശ്വസിക്കാനായില്ലെന്നാണ് യുവതി പറയുന്നത്.
ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ് കാറ്റെലിന്‍ സ്പ്രിങ്ഫീല്‍ഡിലെ എച്ച്.എസ്.എച്ച്.എസ്. സെയിന്റ് ജോണ്‍സ് ആശുപത്രിയിലെത്തിയത്. നഴ്സിങ് അസിസ്റ്റന്റായ കാറ്റെലിന്‍ തൊണ്ടയിലെ പ്രശ്നം പരിഹരിക്കാനായാണ് ഡോക്ടറെ കാണാന്‍ പോയത്. എക്സ്-റേ പരിശോധന നടത്തണമെന്നും അതിന് മുമ്പായി ഗര്‍ഭിണിയാണോ എന്ന് നോക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറ്റെലിന്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതിനൊപ്പം തന്നെ നാല് കുട്ടികളെയാണ് അവര്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്നും കണ്ടെത്തി. ഇത് കേട്ട താന്‍ ഞെട്ടിപ്പോയെന്നാണ് കാറ്റെലിന്‍ യേറ്റ്സ് പറയുന്നു. 21-കാരനായ കാമുകന്‍ ജൂലിയന്‍ ബ്യൂക്കറുമൊത്ത് കാറ്റെലിന്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ആറ് മാസം മാത്രമേ ആയിരുന്നുള്ളു.
ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഗര്‍ഭം 28 ആഴ്ചയായതോടെ സിസേറിയന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് ഒക്ടോബര്‍ 17-ന് സിസേറിയനിലൂടെ നാല് കുഞ്ഞുങ്ങള്‍ പിറന്നുവീഴുകയായിരുന്നു. എലിസബത്ത് ടെയ്ലര്‍, മാക്സ് അഷ്തോണ്‍, എലിയറ്റ് റെയ്കര്‍, സയ ഗ്രേസ് എന്നിങ്ങനെയാണ് കാറ്റെലിന്‍-ജൂലിയന്‍ ദമ്പതികളുടെ കുട്ടികളുടെ പേര്.
Discussion about this post