സ്വിഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ പച്ചക്കറി ഓര്‍ഡര്‍ ചെയ്ത തനിക്ക് കിട്ടിയ പണി പങ്കുവെച്ച ഒരു കസ്റ്റമറിന്റെ പോസ്റ്റ് വൈറലാകുന്നു. സ്വിഗി വഴി തനിക്ക് ലഭിച്ച പച്ചക്കറികള്‍ക്ക് തൂക്കം കുറവായിരുന്നുവെന്നാണ് തെളിവ് സഹിതം ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ചെറിയ തൂക്കവ്യത്യാസമല്ല ഇതെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. 400 മുതല്‍ 600 വരെ ഭാരമുള്ളതായി രേഖപ്പെടുത്തിയിരുന്ന ഒരു കോളിഫ്ളവറിന് 145 ഗ്രാം മാത്രം തൂക്കമുള്ളത് കണ്ട് ഉപഭോക്താവ് അമ്പരന്നു. 400 മുതല്‍ 600 ഗ്രാം വരെ ഭാരമുള്ളതായി സ്വിഗ്ഗി ആപ്പില്‍ പച്ചക്കറി പട്ടികപ്പെടുത്തിയിട്ടുണ്ട്.മാണ് തൂക്കമുണ്ടായിരുന്നത്.
”കോളിഫ്‌ളവറില്‍ ഈ വ്യത്യാസം കണ്ടതിന് പിന്നാലെ ബാക്കിയുള്ളവയുടെയെല്ലാം ഭാരം പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇതോടെ മിക്ക പച്ചക്കറികളും ഭാരക്കുറവുള്ളവയായി തിരിച്ചറിഞ്ഞു, 1 കിലോ ഉരുളക്കിഴങ്ങിന് പകരം 965 ഗ്രാമും 250 ഗ്രാം ക്യാപ്‌സികത്തിന് പകരം 170 ഗ്രാമും മാത്രമാണ് ഉണ്ടായിരുന്നത്. അതായത് മൊത്തത്തില്‍, 1.8 കിലോയ്ക്ക് പണം നല്‍കി ഉപഭോക്താവിന് ലഭിച്ചത് 1.2 കിലോ പച്ചക്കറി മാത്രമാണ്.
സ്വിഗ്ഗിയോട് പരാതി ഉ്ന്നയിച്ചപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച പ്രതികരണവും തൃപ്തികരമായിരുന്നില്ല. മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചു, പകരം നഷ്ടപരിഹാരമായി 89 വാഗ്ദാനം ചെയ്യുകയും ചെയ്തു.
നിരവധി പേരാണ് ഇത്തരത്തില്‍ തങ്ങള്‍ക്കുണ്ടായ അനുഭവം മറുപടിയായി പങ്കുവെച്ചിരിക്കുന്നത്. ഒട്ടും നിഷ്‌കളങ്കമായ ഒരു അബദ്ധമല്ല ഇതെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Discussion about this post