ചായ ചൂടോടെ കുടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ … അത് വേറെ തന്നെയാ…. അല്ലേ… ? എന്നാൽ ഇങ്ങനെ ചായ കുടിച്ചാൽ ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്ന് ആലാചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും. എന്നാൽ ഇപ്പോൾ അത് ചിന്തിച്ചോള്ളൂ.
ചൂട് കൂടുതലുള്ള പാനീയങ്ങൾ കാൻസറിന് കാരണമായേക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ട് പുറത്ത് വരുന്നത്.അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ കാൻസറാണ് വരുക . ചായയിലെയോ കാപ്പിയിലെയൊ രാസ വസ്തുക്കളായിരിക്കും കാൻസർ ഉണ്ടാക്കുന്നത് എന്ന് വിചാരിക്കാം. എന്നാൽ അങ്ങനെയല്ല കാര്യം. ചൂടാണ് കാൻസർ ഉണ്ടാക്കുന്നത്.
ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ അന്നനാളത്തെയും ഇങ്ങനെ പൊള്ളിക്കുന്നു.അങ്ങനെ സ്ഥിരമായി പൊള്ളി കാൻസറിന് കാരണമാവുന്നു.
അന്നനാളത്തിന് ഒരു ആവരണം ഉണ്ട്. ഈ ആവരണം ചൂട് കൊള്ളുപ്പോൾ പോറലുണ്ടാക്കുന്നു. ചൂടുള്ള ചായ കുടിച്ചോണ്ട് ഇരിക്കുമ്പോൾ ആ പോറൽ ഉണങ്ങാതെ ആവുന്നു. അങ്ങനെ ആ പോറൽ വീക്കത്തിനും കോശങ്ങൾ നശിക്കുന്നതിനും ഒടുവിൽ കാൻസർ ആയി മാറുന്നതിനും കാരണമായേക്കാം.
പുകവലിയും പൊണ്ണത്തടിയും അന്നനാള കാൻസറിന് കാരണമായേക്കാവുന്ന ഒന്നാണ്. ചുടുള്ള ഭക്ഷണങ്ങൾ ഒന്ന് അറിയതിന് ശേഷം മാത്രം കഴിക്കാൻ പരമാവധി കഴിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ മദ്യപാനം, പുകവലി, ശരീരഭാര ക്രമീകരണം എന്നിവ നിയന്ത്രിക്കുന്നതും അന്നനാള കാൻസറിനെ തടയുന്നതിന് മികച്ച പ്രതിരോധ മാർഗങ്ങളാണ്.
Discussion about this post