Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

by Brave India Desk
Mar 10, 2026, 04:39 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മുൻ ഇടത് സഹയാത്രികനുമായ ജി. ശക്തിധരൻ. എല്ലാ സ്ത്രീകളോടും പ്രണയം തോന്നുന്ന ഒരു “മന്ത്രിപുംഗവന്റെ” കരണക്കുറ്റി നോക്കി രണ്ട് പെടപെടപ്പിക്കാൻ ആരുമില്ലാതെ പോയത് കേരളത്തിന്റെ ദുര്യോഗമാണെന്ന് ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത്തരം വ്യക്തികളെ പേറുന്ന ഇടതുപക്ഷം ഒന്നാകെ പാതാളത്തിലേക്ക് പോകുകയാണെന്നും മുഖ്യമന്ത്രി എന്തിനാണ് ഈ “പാഷാണം കീഴൂട്ട് മാടമ്പികളെ” ഭയക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മന്ത്രിയുടെ കുടുംബപ്രശ്നങ്ങളും വ്യക്തിജീവിതത്തിലെ വിവാദങ്ങളും പശ്ചാത്തലമാക്കിയാണ് ശക്തിധരന്റെ ഈ അതിരൂക്ഷമായ കടന്നാക്രമണം.

മന്ത്രിമന്ദിരത്തിൽ വഴിപോക്കർ പോലും കയറിവന്ന് മുഖത്തടിക്കുന്ന അവസ്ഥയുണ്ടായിട്ടും മുഖ്യമന്ത്രിക്ക് ലജ്ജ തോന്നുന്നില്ലേ എന്ന് ശക്തിധരൻ ചോദിക്കുന്നു. കരുത്തുള്ള ഒരു വീട്ടമ്മയുടെ ഇടിയുടെ ആക്കം എത്രയെന്ന് കാണിച്ചുകൊടുക്കുന്ന ഇടമായി മന്ത്രിമന്ദിരം മാറിയോ എന്നും, സ്വന്തം മകളുടെ ധർമ്മസങ്കടം മുഖ്യമന്ത്രി കാണുന്നില്ലേ എന്നും പോസ്റ്റിൽ പരാമർശമുണ്ട്. രണ്ടാം ഭാര്യയുടെ കയ്യൂക്ക് ഒരിക്കൽ കൂടി അറിയാൻ മന്ത്രിക്ക് അവസരം ലഭിച്ചുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ, ഏത് പൗരനും ഗണേഷിനെ പതപ്പിച്ചേ വിടാവൂ എന്ന് പറയുമെന്നും ശക്തിധരൻ ആഞ്ഞടിച്ചു. കീഴൂട്ട് കുടുംബത്തിലെ അവസാനത്തെ ആൺതരി സമൂഹത്തിന് ഉണ്ടാക്കിയ ക്ഷതം അത്രയേറെ വലുതാണെന്നും ഒട്ടേറെ അമ്മമാരുടെ കണ്ണീർ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

പത്തനാപുരത്തെ വോട്ടർമാരെയും ശക്തിധരൻ പരിഹസിക്കുന്നുണ്ട്. അയ്യായിരം കെട്ടിയോൾമാരെ വെച്ചുപൊറുപ്പിക്കുന്ന ഒരു സ്ത്രീലമ്പടനെ വേണം തങ്ങളെ ഭരിക്കാൻ എന്ന് ചിന്തിക്കുന്ന പത്തനാപുരത്തെ “അൽപ്പന്മാർക്ക്” ഇനിയും നേരം വെളുത്തിട്ടില്ല. അയ്യായിരം എന്നത് പതിനായിരമായി ഉയർത്താൻ ഗണേഷിന് കായശക്തി ലഭിക്കട്ടെ എന്ന് പരിഹസിക്കുന്ന അദ്ദേഹം, വൈദ്യുതി ബോർഡിലും ട്രാൻസ്പോർട്ടിലും പാവപ്പെട്ട തൊഴിലാളികളോട് ഗണേഷ് കാണിച്ച ക്രൂരതകൾക്കുള്ള “കാവ്യനീതി”യാണിതെന്നും കുറിച്ചു. മുഖ്യമന്ത്രിക്ക് പോലും പുല്ലുവിലയാണ് ഈ മാടമ്പി നൽകുന്നതെന്നും ജീവിതത്തിൽ ഒരു നല്ല കാര്യമെങ്കിലും ചെയ്ത് മനസാക്ഷിയെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പറഞ്ഞാണ് ശക്തിധരൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

പത്തനാപുരത്തുകാർ
ഭാഗ്യവാന്മാർ!
എല്ലാ സ്ത്രീകളോടും “പ്രണയം” തോന്നുന്ന മന്ത്രിപുംഗവന്റെ കരണക്കുറ്റി നോക്കി രണ്ട് പെടപെടപ്പിക്കാൻ കീഴൂട്ട് രാമൻപിള്ളയുടെ ആനക്കാർക്കൊന്നും പോക്കില്ലാതെ പോയതാണ് കേരളത്തിന്റെ ദുര്യോഗം. ആ പോക്കിരിയെ പേറാൻ ചെങ്കൊടിയേന്തിയ ഒരു പാർട്ടിയെകാണുമ്പോൾ ഒരു മന്ത്രിയല്ല കേരളത്തിലെ ഇടതുപക്ഷം ഒന്നാകെ പാതാളത്തിലേക്ക് പോകുകയാണ്! സഹിക്കാൻ കഴിയുന്നില്ല സഖാക്കളെ ഈ അധ:പതനം!.മുഖ്യമന്ത്രി അങ്ങ് എന്തിനാണ് ഇതുപോലുള്ള പാഷാണം കീഴൂട്ട് മാടമ്പികളെ ഭയക്കുന്നത്. ധാർമ്മികതയിൽ ഇടതുപക്ഷത്തിന് എന്തെങ്കിലും മിച്ചം ഉണ്ടായിരുണെങ്കിൽ അതും കൂടി ഇന്ന് ഒലിച്ചുപോയി.
ഇവനൊക്കെ തെരുവിൽ കിടന്ന് തല്ലുകൊള്ളുന്നതിന് പകരം മന്ത്രിമന്ദിരത്തിൽ ഇടിച്ചു കയറി വരുന്ന വഴിപോക്കർ മുഖം ഇടിച്ചു ചപ്പിയും ചങ്ക് കലക്കിയും രോഷം തീർക്കുന്നത് കാണുമ്പോൾ അങ്ങേക്ക് ലജ്ജ തോന്നുന്നില്ലേ മുഖ്യമന്ത്രി? . ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന സ്വന്തം മകളുടെ ധർമ്മസങ്കടമോ? കരുത്തുള്ള ഒരു വീട്ടമ്മയുടെ ഇടിയുടെ ആക്കവും ഊക്കും എത്രയെന്ന് കാണിച്ചു കൊടുക്കുന്നിടമാണോ മന്ത്രിമന്ദിരം?.രണ്ടാം ഭാര്യയുടെയും കയ്യൂക്ക് ഒരിക്കൽ കൂടി അറിയാൻ മന്ത്രിക്ക് അവസരം ലഭിച്ചു എന്ന് കേൾക്കുമ്പോൾ ഏത് പൌരനും അയാളെ കൂടുതൽ പതപ്പിച്ചേ വിടാവൂ എന്ന് പറഞ്ഞുപോകും!.
ഒരു പുരുഷായുസ് മുഴുവൻ ദുഷ്ടതയുടെ പരകോടിയിൽ നിന്ന് ആനന്ദനൃത്തമാടിയ കീഴൂട്ട് കുടുംബത്തിലെ അവസാനത്തെ ആൺതരി അത്രയേറെ ക്ഷതമാണ് സമൂഹത്തിന് ഉണ്ടാക്കിയത്. അത് ഒട്ടേറെ അമ്മമാരുടെ കണ്ണീർ കണങ്ങളായി അനന്തപുരിയിലെ ഹജൂർകച്ചേരിയിൽ കിടപ്പുണ്ട്. കേരളത്തിലെ വൈദ്യുതി ബോർഡിലെയും ട്രാൻസ്പോർട്ടിലേയും അരപ്പട്ടിണിക്കാരായ പാവങ്ങളോട് ഭരണചക്രത്തിൽ കയറിയിരുന്നു കാണിച്ചതു ഓർക്കുമ്പോൾ കാവ്യനീതിയുടെ അറ്റമേ ആയിട്ടുള്ളൂ. ഏതോ ചാവാലി പട്ടിയുടെ ഒന്നോ രണ്ടോ ചവിട്ട് മതി ഇതിന്റെ ദയനീയമായ അന്ത്യരോദനം കേൾക്കാൻ.
ജീവിതത്തിൽ ഒരു നല്ല കാര്യമെങ്കിലും ചെയ്തു എന്ന് മനസാക്ഷിയെ ബോധ്യപ്പെടുത്തണ്ടേ മുഖ്യമന്ത്രി. ചിലപ്പോൾ അഭിമാനബോധം എന്താണെന്ന് ജീവിതത്തിൽ ഇനിയും തിരിച്ചറിഞിട്ടില്ലാത്ത പത്താനാപുരത്തെ അൽപ്പന്മാർക്ക് ഇപ്പോഴും നേരം വെളുത്തിട്ടുണ്ടാവില്ല! അയ്യായിരം കെട്ടിയോൾമാരെ വെച്ചു പൊറുപ്പിക്കുന്ന ഒരു സ്ത്രീ ലമ്പടനെ വേണം തങ്ങളെ ഭരിക്കാൻ എന്ന് പത്താനാപുരത്തെ സുകുമാരകലക്കാർ ചിന്തിച്ചാൽ തെറ്റ് പറയാനാകില്ല.
എന്തായാലും ഒരു സുവർണ്ണാവസരം കൂടി വരികയാണ്. അയ്യായിരം എന്നത് പതിനായിരമായി ഉയർത്താൻ കായശക്തിയും ശരീരപുഷ്ടിയും ലഭിക്കാൻ പത്തനാപുരംകാർക്ക് ഭാഗ്യമുണ്ടാകട്ടെ! മുഖ്യമന്ത്രിക്ക് പോലും പുല്ലുവിലയാണ് ഈ മാടമ്പി നല്കുന്നത്!

Tags: KB Ganesh Kumar
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies