Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

by Brave India Desk
Mar 10, 2026, 04:54 pm IST
in International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ മറവിൽ ഭാരതത്തിന്റെ അഖണ്ഡത തകർക്കാൻ ആഗോള ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ  നീക്കം. ജമ്മു കാശ്മീരിനെ ജിഹാദിന്റെ പ്രധാന തീയേറ്ററാക്കി മാറ്റണമെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ യുവാക്കൾ ആയുധമെടുക്കണമെന്നുമാണ് അൽ ഖ്വയ്ദ ഇൻ ഇന്ത്യൻ സബ് കോണ്ടിനെന്റ് (AQIS) ആഹ്വാനം ചെയ്തിരിക്കുന്നത്. ഇറാൻ സംഘർഷത്തെ ഇസ്ലാം വിരുദ്ധ യുദ്ധമായി ചിത്രീകരിച്ച് കാശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കാനാണ് ഭീകരരുടെ ശ്രമം. ഇതിനായി പുറത്തിറക്കിയ പ്രത്യേക മാഗസിനിലൂടെ ഭാരതം, അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ ഇസ്ലാമിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ഭീകരസംഘടന.

മോദി സർക്കാരിന് കീഴിൽ കാശ്മീരിൽ നടപ്പിലാക്കുന്ന വൻ വികസന പ്രവർത്തനങ്ങളിൽ ഭീകരർ വിറളി പൂണ്ടിരിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോഡുകളും പാലങ്ങളും വിനോദസഞ്ചാരവും വഴി കാശ്മീരി യുവാക്കൾ മുഖ്യധാരയിലേക്ക് വരുന്നത് തടയാൻ വികസനമല്ല, മതമാണ് വലുതെന്ന് ഭീകരർ പ്രചരിപ്പിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കാശ്മീരിൽ വലിയ ജനകീയ പ്രക്ഷോഭം ഉണ്ടാകാത്തതിലുള്ള കടുത്ത നിരാശയും അൽ ഖ്വയ്ദയുടെ മാഗസിൻ പങ്കുവെക്കുന്നുണ്ട്. താലിബാൻ മോഡലിൽ ഭാരതത്തെ തകർക്കണമെന്നും കാശ്മീരിലൂടെ ‘ഗസ്‌വ-ഇ-ഹിന്ദ്’ (ഭാരതത്തിന്റെ നാശം) യാഥാർത്ഥ്യമാക്കണമെന്നുമാണ് ഇവരുടെ ഗൂഢലക്ഷ്യം. എന്നാൽ 2014-ൽ രൂപീകരിച്ചത് മുതൽ കാശ്മീരിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന AQIS-നെ ഇന്ത്യൻ സൈന്യം ഓരോ ഘട്ടത്തിലും പരാജയപ്പെടുത്തുകയായിരുന്നു.

Stories you may like

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

ഹിസ്ബുൾ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ തുടങ്ങിയ സംഘടനകൾക്ക് താഴ്‌വരയിലുള്ള സ്വാധീനം നഷ്ടപ്പെട്ടതോടെയാണ് അൽ ഖ്വയ്ദ നേരിട്ട് പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങൾ സൈബർ സെല്ലും എൻഐഎയും നിരീക്ഷിച്ചുവരികയാണ്. വിഘടനവാദത്തിന്റെ പഴയകാലം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു ശക്തിയെയും കാശ്മീരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന ഏതൊരു വിദേശ ഭീകരശക്തിയെയും സൈന്യം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന ദൃഢനിശ്ചയത്തിലാണ് രാജ്യം. അന്താരാഷ്ട്ര തലത്തിലുള്ള സംഘർഷങ്ങളെ ഭാരതത്തിനെതിരായ ആയുധമാക്കാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags: kashmiral qaedatheatre of jihad
ShareTweetSendShare

Latest stories from this section

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies