ന്യൂഡൽഹി: ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന വായു മലിനീകരണ ദുരന്തം ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിതിഷ്ടിതമായ പദ്ധതിയുമായി ഗൂഗിൾ . ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള നൂതന AI- അധിഷ്ഠിത പരിഹാരമായ എയർ വ്യൂ+ സംവിധാനമാണ് ഇന്ത്യയെ സഹായിക്കുന്നതിനായി ഗൂഗിൾ അവതരിപ്പിച്ചത് . ബുധനാഴ്ച പുറത്തിറക്കിയ ഈ നൂതന ഉപകരണം തത്സമയ ഡാറ്റ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രയോജനപ്രദമാണ് ഇത്.
കൃത്യമായ വായു ഗുണനിലവാര സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിന് പ്രാദേശിക കാലാവസ്ഥാ സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കുന്ന Google AI ആണ് എയർ വ്യൂ+ നൽകുന്നത്. ഈ സംരംഭത്തിൽ സുസ്ഥിര സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, കാലാവസ്ഥാ പ്രവർത്തന ഗ്രൂപ്പുകൾ, കോർപ്പറേഷനുകൾ, നഗര ഭരണാധികാരികൾ, പൗരന്മാർ എന്നിവർ ഉൾപെട്ടിട്ടുള്ളതാണ്.
നവി മുംബൈ, ഛത്രപതി സംഭാജി നഗർ, ഗ്രേറ്റർ ചെന്നൈ എന്നിവിടങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളുമായുള്ള ബന്ധപെട്ടു കൊണ്ട് , കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണത്തിൽ എയർ വ്യൂ+ ൻ്റെ വിജയമായിരുന്നു.
Discussion about this post