ഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ഏത് പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ജെ.എന്‍.യു ക്യാമ്പസില്‍ നടന്ന സംഭവങ്ങള്‍ രാജ്യത്തെ അസ്വസ്ഥമാക്കി. രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളും പാക്ക് അനുകൂലമുദ്രാവാക്യങ്ങളുമാണ് ഉയര്‍ന്നത്. അതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ഈ വിഷയത്തില്‍ ഒന്നും മറച്ചുവെയ്ക്കാനോ ആശങ്കപ്പെടാനോ വകയില്ല. സംവാദം ഉണ്ടാകട്ടെ- അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു അടച്ചിടാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ഇത്തരം തെറ്റായ വിവരങ്ങള്‍ നല്കി അനിഷ്ട സംഭവങ്ങള്‍ സംഭവങ്ങള്‍ നടന്നതിനെ മറച്ചുവെയ്ക്കാന്‍ ചിലര്‍ സര്‍ക്കാറിനെ ഉന്നംവെയ്ക്കുകയാണ്- അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ചുള്ള ചോദ്യത്തിന് ആരാണ് അങ്ങനൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് അദ്ദേഹം മറുചോദ്യം ചോദിച്ചു. യു.പി.എ ഭരണകാലത്ത് അവിടെ പത്ത് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post