വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യ വളരെ പ്രിയങ്കരമായ ഒരു രാജ്യമാണ്. എന്നാല്‍ സുരക്ഷയെക്കുറിച്ച് പല സമ്മിശ്ര പ്രതികരണങ്ങളും വരാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് മെക്‌സിക്കന്‍ സ്വദേശിനിയായ വിനോദസഞ്ചാരി.
മെക്‌സിക്കോയില്‍ നിന്നുള്ള ജാക്വലിന്‍ മൊറേല്‍സ് ക്രൂസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാഗ്പൂരില്‍ നടന്ന ഓറഞ്ച് സിറ്റി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (ഒസിഎല്‍എഫ്) സംസാരിക്കുകയായിരുന്നു ഇവര്‍. സന്ദര്‍ശനം തുടങ്ങിയ കാലം മുതല്‍ ഇന്ത്യയില്‍ താന്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും ഇവിടെ എത്രമാത്രം സുരക്ഷിതത്വമുണ്ടെന്നുമുള്ള കാര്യങ്ങളാണ് ജാക്വലിന്‍ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയെ എന്റെ വീട് എന്ന വിളിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണെന്ന കുറിപ്പോടെയാണ് അവര്‍ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നു. നമുക്ക് പലതും ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്നവരുണ്ട്. നമുക്ക് ഇവിടെ ഡ്രൈവ് ചെയ്യാം. സാരിയും കുര്‍ത്തയും ധരിക്കാം, എനിക്ക് വേണമെങ്കില്‍ പാശ്ചാത്യ വസ്ത്രവും ധരിക്കാം. ഇന്ത്യയില്‍ താമസിക്കുന്നതിനും വീഡിയോകള്‍ ചെയ്യുന്നതിനും സുരക്ഷിതത്വം തനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ജാക്വലിന്‍ പറയുന്നു.
വിദേശികള്‍ക്ക് അവധി ആഘോഷിക്കാന്‍ ഇന്ത്യ തിരഞ്ഞെടുക്കാമെന്നും അവര്‍ കൂട്ടിചേര്‍ത്തു.യുവതിയുടെ വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് രംഗത്തുവന്നത്.
View this post on Instagram









Discussion about this post