ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിനിപ്പുറം ആദ്യമായി ശ്രീനഗറിൽ ” ഹൌസിംഗ് സൊസൈറ്റി” രജിസ്റ്റർ ചെയ്ത് കശ്മീരി പണ്ഡിറ്റുകൾ. താഴ്‌വരയിൽ സ്ഥിരതാമസത്തിനായി സർക്കാരിൽ നിന്ന് “നാമമാത്ര” നിരക്കിൽ ഭൂമി ലഭിക്കാനാണ് ശ്രീനഗറിൽ ഹൗസിംഗ് സൊസൈറ്റി രജിസ്റ്റർ ചെയ്തത്.
ദി ഡിസ്‌പ്ലേസ്ഡ് കാശ്മീരി റെസിഡൻ്റ്‌സ് ഹൗസിംഗ് കോഓപ്പറേറ്റീവ് എന്ന പേരിലാണ് ഹൌസിംഗ് സൊസൈറ്റി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിലെ രജിസ്ട്രാർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് രജിസ്ട്രേഷൻ നടത്തിയത്.
പ്രത്യേക ടൗൺഷിപ്പുകളിൽ ഒറ്റപ്പെട്ട് ജീവിക്കുന്നതിന് പകരം പണ്ഡിറ്റുകൾ മുസ്ലീം ജനസംഖ്യയുമായി ചേർന്ന് ജീവിക്കാനാണ് ഈ നടപടിയെന്ന് സൊസൈറ്റി സെക്രട്ടറി സതീഷ് മഹൽദാർ പറഞ്ഞു.
11 കശ്മീരി പണ്ഡിറ്റുകളും രണ്ട് സിഖുകാരും ഉൾപ്പെടുന്നതാണ് ഹൗസിംഗ് സൊസൈറ്റി, ഇവരെല്ലാം തുടർന്ന് 1989 മുതൽ ഇസ്ലാമിക തീവ്രവാദികൾ കാശ്മീരി പണ്ഡിറ്റുകൾ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്താൻ തുടങ്ങിയ കാലത്ത്, അതായത് വംശഹത്യയുടെ തുടക്കത്തിൽ താഴ്വരയിൽ നിന്ന് പലായനം ചെയ്തവരാണ്.









Discussion about this post