പത്തനംതിട്ട :സിപിഎം പരുമല ലോക്കൽ കമ്മിറ്റിയിലെ 18 ബ്രാഞ്ച് സെക്രട്ടറിമാരിൽ 11 പേർ രാജിക്കത്ത് നൽകി. കഴിഞ്ഞ മാസം നടന്ന ലോക്കൽ സമ്മേളനത്തിൽ തിരഞ്ഞെടുത്ത സെക്രട്ടറി ഷിബു വർഗീസിനോട് വുരുദ്ധതയുള്ളവരാണ് രാജി നൽകിയത്. സംസ്ഥാന സെക്രട്ടറിക്കാണ് കത്ത് നൽകിയിരിക്കുന്നത്.
ലോക്കൽ സമ്മേളനം വൻ ലഹളയിലാണ് അവസാനിച്ചത്. പരുമലയിലെ 18 ബ്രാഞ്ചുകളിലെ 245 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 56 പ്രതിനിധികളാണ് അന്ന് സമ്മേളനത്തിൽ പങ്കെടുത്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഷിബു വർഗീസിനെ പ്രഖ്യാപിച്ചതോടെ പ്രതിനിധികൾ ബഹളം വെയ്ക്കുകയായിരുന്നു.
എന്നാൽ ഈ വാദം കേൾക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. ഷിബു വർഗീസിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയില്ലെങ്കിൽ ഇറങ്ങിപ്പോയ ബ്രാഞ്ച് സെക്രട്ടറിമാർ അടക്കമുള്ളവർ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെയാണ് രാജി സമർപ്പിച്ചത്.
Discussion about this post