തേങ്ങയുടെ വിലയിലുണ്ടായ മാറ്റം അന്താരാഷ്ട്രതലത്തിലും പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാവുകയാണ്. തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില ഉല്‍പാദകരായ രാജ്യങ്ങളില്‍ കുതിച്ചുകയറിയിരിക്കുകയാണ് മൂന്നുമാസത്തിനിടെ ഉണ്ടായ ഈ മാറ്റം ഏറ്റവും പ്രകടമായത് ഇനത്യയിലാണ് എന്നത് ശ്രദ്ധേയം തേങ്ങയ്ക്കും കൊപ്രയ്ക്കും ഉയര്‍ന്ന വില ഇന്ത്യയിലാണ്. വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട് (ചിരകിയ തേങ്ങ) എന്നിവയ്ക്ക് ശ്രീലങ്കയിലാണ് ഉയര്‍ന്ന വില.
ഇന്ത്യയില്‍ തേങ്ങയ്ക്ക് സെപ്റ്റംബറിലാണ് വിലകൂടിത്തുടങ്ങുന്നത് ആ മാസം തന്നെ അന്താരാഷ്ട്രതലത്തിലും വിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. നിലവില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്‍ഡൊനീഷ്യയിലും ഫിലിപ്പീന്‍സിലും ശ്രീലങ്കയിലുമെല്ലാം.
തേങ്ങവില ഫിലിപ്പീന്‍സില്‍ ഒരുവര്‍ഷംകൊണ്ട് ടണ്ണിന് 52 ഡോളറാണ് കൂടിയതെങ്കില്‍ ഇന്ത്യയില്‍ അത് 282 ഡോളര്‍ കൂടിയെന്ന് ഓര്‍ക്കണം. ഇന്ത്യയിലെ ആഭ്യന്തരവില മറ്റു രാജ്യങ്ങളെക്കാള്‍ കൂടിനില്‍ക്കുന്നത് കയറ്റുമതിയെ ഉള്‍പ്പെടെ ബാധിച്ചേക്കുമെന്ന് ആശങ്കയുയര്‍ത്തുന്നു. എന്നാല്‍ ഉപോല്‍ന്നങ്ങളായ വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട്, ചിരട്ടക്കരി തുടങ്ങിയ ഉപോത്പന്നങ്ങള്‍ക്ക് ഇന്ത്യയെക്കാള്‍ വില മറ്റു രാജ്യങ്ങളിലുള്ളതിനാല്‍ ഇത് പ്രശ്‌നമാകില്ല.
ഫിലിപ്പീന്‍സില്‍ പച്ചത്തേങ്ങയ്ക്ക് ടണ്ണിന് 176 ഡോളറും ഇന്‍ഡൊനീഷ്യയില്‍ 259 ഡോളറും ശ്രീലങ്കയില്‍ 358 ഡോളറുമാണ് നവംബറിലെ ഉയര്‍ന്ന വില. ഇന്ത്യയില്‍ ഇത് 642 ഡോളറായി കുതിച്ചുകയറി്. കൊപ്രയ്ക്ക് ഇന്ത്യയില്‍ നവംബറിലെ ഏറ്റവും ഉയര്‍ന്ന വില ടണ്ണിന് 1,570 ഡോളറാണ്. ശ്രീലങ്കയില്‍ 1,498 ഡോളറും ഇന്‍ഡൊനീഷ്യയില്‍ 943 ഡോളറും ഫിലിപ്പീന്‍സില്‍ 873 ഡോളറുമുണ്ട്.
Discussion about this post