ധാക്ക: ഹിന്ദു സന്യാസി വര്യൻ ചിൻമയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കൃഷ്ണദാസിനെ എത്രയും വേഗം വിട്ടയക്കണം എന്നും ഹസീന പറഞ്ഞു. പ്രസ്താവനയിലൂടെയാണ് ഹസീന ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
യാതൊരു നീതിയുമില്ലാതെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഹിന്ദു സമൂഹത്തിന്റെ പരമോന്നത നേതാവിനെ ആണ്. അദ്ദേഹത്തെ ഉടനെ തന്നെ വിട്ടയക്കണം. ചിട്ടഗോംഗിൽ ക്ഷേത്രം ചുട്ടുകരിച്ചിരിക്കുന്നു. ഇതിന് മുൻപ് മസ്ജിദുകളും പള്ളികളും ആശ്രമങ്ങളും ഹൈന്ദവരുടെ വീടുകളും ആക്രമിച്ചു. എല്ലാം തകർക്കുകയും ചുട്ടുകരിക്കുകയും ചെയ്തു. എല്ലാം കൊള്ളയടിച്ചു. എല്ലാ സമൂഹത്തിലെയും ആളുകളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കണം എന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൾ ഇസ്ലാം സുരക്ഷാ സേനയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് ശിക്ഷിക്കണം. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മുഹമ്മജ് യൂനസിന്റെ ഇടക്കാല സർക്കാരിന് വീഴ്ചപറ്റിയെന്നും ഹസീന കുറ്റപ്പെടുത്തി.
നീതി ഉറപ്പാക്കിയില്ലെങ്കിൽ സർക്കാർ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. ഈ തീവ്രവാദികളെ സർക്കാർ നിർബന്ധമായും ശിക്ഷിക്കണം. ഇത്തരം തീവ്രവാദ ശക്തികളെയും തീവ്രവാദികളെയും ശക്തമായി എതിർക്കണം എന്ന് എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും ഹസീന വ്യക്തമാക്കി.
Discussion about this post