ധാക്ക; ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ശക്തമാകുന്നു. വെള്ളിയാഴ്ച അക്രമാസക്തമായ മതമൗലികവാദികളുടെ കൂട്ടം ചാട്ടോഗ്രാമിലെ മൂന്ന് ഹിന്ദുക്ഷേത്രങ്ങൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്‌നിൽ ഉച്ചയ്ക്ക് 2:30 ഓടെയാണ് ആക്രമണം ഉണ്ടായത്, അവിടെ ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയാണ് മതമൗലികവാദികൾ ആക്രമിച്ചത്. നൂറുകണക്കിന് വരുന്ന ആളുകളുള്ള അക്രമിസംഘം മുദ്രാവാക്യം മുഴക്കി ഇഷ്ടികകൾ ക്ഷേത്രത്തിന് നേരെ എറിയുകയായിരുന്നു.അക്രമികൾ ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിച്ചതായി കോട്വാലി പോലീസ് സ്റ്റേഷൻ മേധാവി അബ്ദുൾ കരീം സംഭവം സ്ഥിരീകരിച്ചു.
ജുമാ (വെള്ളിയാഴ്ച) പ്രാർത്ഥനയ്ക്ക് ശേഷം നൂറുകണക്കിന് പേർ ഘോഷയാത്ര എത്തി. അവർ ഹിന്ദു വിരുദ്ധ, ഇസ്‌കോൺ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങിയെന്ന് ശാന്തിനേശ്വരി പ്രധാന ക്ഷേത്ര ഭരണ സമിതിയിലെ സ്ഥിരം അംഗവും ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്ൻ കമ്മ്യൂണിറ്റിയുടെ നേതാവുമായ തപൻ ദാസ് പറഞ്ഞു. ആക്രമികൾ ശാന്തനേശ്വരി ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ എത്തി, ഇഷ്ടികകളും വടികളും എറിഞ്ഞു. ആ സമയത്ത് അവർ ഷോണി ക്ഷേത്രം തകർക്കുകയും കാളി ക്ഷേത്രം ആക്രമിക്കുകയും ചെയ്തു. സമീപത്തെ നിരവധി കടകളും ലക്ഷ്യമിട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ഒരു ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ യാതൊരു അക്രമങ്ങളും നടക്കുന്നില്ലെന്നും ഹിന്ദുക്കൾ പൂർണമായി സുരക്ഷിതരാണെന്നും ബംഗ്ലാദേശിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ പ്രസ് സെക്രട്ടറി ഷാഫികുൽ ഇസ്ലാം പറയുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇസ്‌കോൺ നേതാവും ഹിന്ദു സന്ന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ ധാക്കയിൽ അറസ്റ്റ് ചെയ്തത്.
Discussion about this post