അടുക്കളയിലെ പാചകത്തിന് ശേഷം വസ്ത്രങ്ങളില്‍ പച്ചക്കറിയുടെയും മത്സ്യമാംസാദികളുടെയും മസാലയുടെയുമൊക്കെ ഗന്ധം തങ്ങിനില്‍ക്കുന്നതായി തോന്നാറുണ്ടോ. പലരും ഇങ്ങനെ പരാതിപ്പെടാറുണ്ട്. കുടുതല്‍ സമയം അടുക്കളയില്‍ ചെലവഴിക്കുമ്പോള്‍ വസ്ത്രങ്ങളിലും ശരീരത്തിലും അവിടെ നിന്നുള്ള ഗന്ധങ്ങള്‍ പിടിക്കുന്നു. ഇത് മറ്റൊരാള്‍ക്ക് പെട്ടെന്ന് അനുഭവപ്പെടുകയും ചെയ്യും. എന്താണ് ഇതിനുള്ള പോം വഴികളെന്ന് നോക്കാം.
ഒന്നാമതായി പാചകം ചെയ്യുന്ന സമയത്ത് ഉപയോഗിക്കാന്‍ ഒരു വസ്ത്രം മാറ്റിവെക്കുക എന്നതാണ്.
അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ കയ്യുറകളും ഏപ്രണുകളും ധരിക്കുക ഇത് ശുചിത്വത്തിന് മാത്രമല്ല, അനാവശ്യ ദുര്‍ഗന്ധം കുറയ്ക്കാനും സഹായകമാണ്.
ഉള്ളി, വെളുത്തുള്ളി അല്ലെങ്കില്‍ മാംസം പോലുള്ള ശക്തമായ മണമുള്ള ചേരുവകള്‍ കൈകാര്യം ചെയ്ത ശേഷം, നാരങ്ങ നീര് ഉപയോഗിച്ച് കൈ കഴുകുന്നത് ദുര്‍ഗന്ധം തടയാന്‍ സഹായിക്കും.
ഏപ്രോണ്‍ പോലെയുള്ള അടുക്കള വസ്ത്രങ്ങള്‍ ദിവസവും കഴുകുന്നതും പ്രധാനമാണ്,
മസാലകള്‍ കറികള്‍ക്കും വിഭവങ്ങള്‍ക്കും, നേരിട്ട് ചേര്‍ക്കുന്നതിന് മുമ്പ് പൊടിച്ച മസാലകള്‍ വെള്ളത്തില്‍ നേര്‍പ്പിക്കുന്നത് നല്ലതാണ്
. ഒരു പൊതിഞ്ഞ പാത്രത്തില്‍ ചെറിയ തീയില്‍ പാചകം ചെയ്യുന്നതും സഹായകരമാണ്.
നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക്, മാംസവും മീനും നാരങ്ങാനീര് ഉപയോഗിച്ച് വൃത്തിയാക്കുകയോ അല്ലെങ്കില്‍ വിനാഗിരിയോ നാരങ്ങാനീരോ കലര്‍ത്തിയ വെള്ളത്തില്‍ കുതിര്‍ത്ത് പഒരുമണിക്കൂറെങ്കിലും വെക്കുക
പാചകത്തിന് ശേഷം വസ്ത്രം മാറുന്നത് മാത്രമല്ല ശരീരം കഴുകുന്നതും നല്ലതാണ്.
Discussion about this post