ബംഗളൂരു: കന്നഡ സിനിമാ മേഖലയിൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി രൂപീകരിച്ച് കർണാടക ഫിലിം ചേംബർ. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സംവിധായിക കവിത ലങ്കേഷ് അദ്ധ്യക്ഷയായിട്ടുള്ള 11 അംഗ സമിതിയാണ് രൂപീകരിക്കപ്പെട്ടത്.
നടിമാരായ പ്രമീള ജോഷായ്, ശ്രുതി ഹരിഹരൻ, ആക്റ്റിവിസ്റ്റ് വിമല കെ എസ് അടക്കം അഞ്ച് വനിതകള്‍ കമ്മിറ്റിയില്‍ ഉണ്ട്.
15 ദിവസത്തിനകം ഐസിസി രൂപീകരിച്ചില്ലെങ്കില്‍ കാരണം കാണിക്കണമെന്ന് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഐസിസി രൂപീകരിക്കാത്തതിന് കര്‍ണാടക ഫിലിം ചേംബറിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമ്മീഷന് വിമര്‍ശനം ഉന്നയിച്ചിരുന്നു.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വലിയ ചർച്ചയായി മാറിയിരുന്നു. മറ്റുള്ള ഭാഷാ സിനിമാ മേഖലകളിലും സമാന രീതിയിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കന്നഡ സിനിമയിലും കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
Discussion about this post