പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കും വിദേശ മാദ്ധ്യമങ്ങളിൽ നിരന്തര ആക്രമണം ആണ് നടക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും അമേരിക്കൻ “ഡീപ് സ്റ്റേറ്റിലെ” ഘടകങ്ങളുമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബി ജെ പി ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അമേരിക്ക.
ഈ ആരോപണങ്ങൾ നിരാശാജനകമെന്ന് വിളിച്ച അമേരിക്കൻ വക്താവ് അതെ സമയം ആഗോളതലത്തിൽ മാധ്യമസ്വാതന്ത്ര്യത്തിനായി യുഎസ് സർക്കാർ സ്ഥിരമായി ശക്തമായി വാദിക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ യുഎസ് ഡീപ് സ്റ്റേറ്റ് മീഡിയ പോർട്ടലായ OCCRP (ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്) ശ്രമിക്കുകയാണ്. ഇതിന് അവർക്ക് കൂട്ടുനിൽക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യാണെന്ന് ബിജെപി എം പി മാരായ സാംബിത് പാത്രയും നിഷികാന്ത് ദുബൈയും ശനിയാഴ്ച ആരോപിച്ചിരുന്നു.
അദാനി ഗ്രൂപ്പിനെ വിമർശിക്കാനും സർക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കാനും ഒ.സി.സി.ആർ.പി റിപ്പോർട്ടുകൾ ഗാന്ധി ഉപയോഗിച്ചതായി ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു.
“ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഈ അപകടകരമായ ട്രയാങ്കിളിനെ കുറിച്ചാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്. ഈ ത്രികോണത്തിൽ, ഒരു വശത്ത് അമേരിക്കയിൽ നിന്നുള്ള ജോർജ്ജ് സോറോസ്, അമേരിക്കയിലെ ചില ഏജൻസികൾ; മറുവശത്ത് OCCRP എന്ന് പേരിട്ടിരിക്കുന്ന ഒരു വലിയ വാർത്താ പോർട്ടലാണ്… ട്രയാങ്കിളിന്റെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വശം ഏറ്റവും വലിയ രാജ്യദ്രോഹിയായ രാഹുൽ ഗാന്ധിയാണ്. ഈ വാക്ക് പറയാൻ എനിക്ക് ഭയമില്ല… ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാൻ എനിക്ക് ഒരു മടിയുമില്ല, ” ബി ജെ പി എം പി സാംബിത് പാത്ര പറഞ്ഞു
ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന OCCRP, കുറ്റകൃത്യങ്ങളോടും അഴിമതിയോടും ബന്ധപ്പെട്ട കഥകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മീഡിയ പ്ലാറ്റ്‌ഫോമാണ്. ജോർജ്ജ് സോറോസ്, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ തുടങ്ങിയ ഡീപ് സ്റ്റേറ്റ് വ്യക്തികൾക്കൊപ്പം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ USAID ആണ് OCCRP ധനസഹായം നൽകുന്നതെന്ന് ഒരു ഫ്രഞ്ച് മാധ്യമം പുറത്ത് വിട്ടിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് ബി ജെ പി രാഹുൽ ഗാന്ധിയെയും അമേരിക്കയെയും വിമർശിച്ചത്.
Discussion about this post