ജെഎന്‍യു വിഷയത്തില്‍ പാലക്കാട് എംപിയും, സിപിഎം യുവനേതാവുമായ എംബി രാജേഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു നല്കിയ മറുപടിയുടെ വീഡിയൊ ആണ് സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളുടെയും പ്രതികരണത്തിന്റെയും അകമ്പടിയോടെ പ്രചരിക്കുന്നത്. ജെഎന്‍യു സംഭവത്തെ ചൂണ്ടിക്കാട്ടി എല്ലാ വിദ്യാര്‍ത്ഥികളെയും കേന്ദ്ര സര്‍ക്കാര്‍ രാജ്യവിരുദ്ദരാക്കുന്നു എന്ന മട്ടിലുള്ള രാജേഷിന്റെ പ്രസംഗമാണ് വെങ്കയ്യനായിഡുവിനെ ചൊടിപ്പിച്ചത്.
താങ്കള്‍ വിദ്യാഭ്യാസമുള്ള ആളല്ലേ എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന മറുപടി അവസാനിക്കുന്നത് എല്ലാ വിദ്യാര്‍ത്ഥികളെയും ആന്റി നാഷണല്‍ ആയി ചിത്രീകരിക്കുന്ന എന്ന മട്ടില്‍ പറഞ്ഞ് ലോകത്തെ വീഡ്ഢിയാക്കരുത് എന്ന് ഉപദേശിച്ചാണ്. ആരും എല്ലാ സര്‍വ്വകലാശാലയേയും വിദ്യാര്‍ത്ഥികളെയും രാജ്യവിരുദ്ധരെന്ന് ബ്രാന്‍ഡ് ചെയ്തിട്ടില്ല. വിദ്യാര്‍ത്ഥികളെല്ലാം രാജ്യസ്നേഹികളാണ്. ജെഎന്‍യു മികച്ച സര്‍വ്വകലാശാല അല്ലെന്ന് ആരും പറഞ്ഞിട്ടില്ല. മാവോയിസ്റ്റ് ആശയങ്ങളുള്ള വെങ്കയ്യ നായിഡു പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കനയ്യകുമാറിന്റെ ഉള്‍പ്പടെയുള്ള നാല് വ്യാജ വീഡിയൊ നിര്‍മ്മിച്ചുവെന്ന രാജേഷിന്റെ ആരോപണത്തിന് വെങ്കയ്യ നല്കിയ മറുപടിയും കയ്യടി നേടി.
ആരും മോര്‍ഫിംഗ് ചെയ്തിട്ടില്ല. അത് ചെയ്തത് മറ്റ് താല്പര്യമുള്ള ആളുകളാണ്. പരിപാടിയില്‍ പങ്കെടുത്തവരുടെ കൃത്യമായ ഫോട്ടോകള്‍ കയ്യിലുണ്ട്. അവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ക്കും തെളിവുകളുണ്ട്. ലോകത്തെ വിഡ്ഡിയാക്കരുതെന്നും വെങ്കയ്യ പറയുന്നു.
വീഡിയൊ കേന്ദ്ര സര്‍ക്കാര്‍ അനുകൂലികള്‍ സിപിഎമ്മിനെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
വീഡിയൊ-
https://www.youtube.com/watch?v=2EP0sbfwObs
Discussion about this post