ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ പത്ത് വര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ വര്‍ധന മൂന്നിരട്ടിയാണ് വര്‍ധിച്ചത്. 905.6 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തിയെന്ന് യുബിഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യുഎസിനും ചൈനക്കും പിന്നില്‍. 2023ലെ 637.1 ബില്യണ്‍ ഡോളറില്‍നിന്നാണ് 42 ശതമാനം വര്‍ധനവുണ്ടായത്. ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും യുബിഎസിന്റെ ബില്യണയര്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.
ബിസിനസുകളുടെ മുന്നേറ്റവും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി. 123 ശതമാനമാണ് വര്‍ധന. ഫാര്‍മ, എഡ്യുടെക്, ഫിന്‍ടെക് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളാണ് ഇതിന് പിന്നിലെന്നാണ് യുബിഎസിന്റെ റിപ്പോര്‍ട്ട്.
അതേസമയം, ലോകത്തൊട്ടാകെയുള്ള ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ ഒരു വര്‍ഷത്തിനിടെ 17 ശതമാനമാണ് വര്‍ധനവുണ്ടായത്. എണ്ണമാകട്ടെ 2,544ല്‍നിന്ന് 2,682ലെത്തുകയും ചെയ്തു. ആസ്തി 12 ലക്ഷം കോടി ഡോളറില്‍നിന്ന് 14 ലക്ഷം കോടി ഡോളറായി.
യുഎസിലെ ശതകോടീശ്വരന്മാരുടെ എണ്ണം 751ല്‍നിന്ന് 835 ആയി ഉയര്‍ന്നു. അവരുടെ മൊത്തം ആസ്തി 4.06 ലക്ഷം കോടി ഡോളറില്‍നിന്ന് 5.8 ലക്ഷം കോടി ഡോളറായി. ചൈനയിലാകട്ടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ശതകോടീശ്വരന്മാരുടെ എണ്ണം 520 ല്‍നിന്ന് 427 ആയി. സമ്പത്താകട്ടെ 1.8 ലക്ഷം കോടി ഡോളറില്‍നിന്ന് 1.4 ലക്ഷം കോടി ഡോളറായി കുറയുകയും ചെയ്തു.
Discussion about this post