ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം കൃഷ്‌ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു.
ബംഗളൂരുവിനെ ആഗോള ബിസിനസ് ഭൂപടത്തിൽ ഉൾപ്പെടുത്തിയതിന് നിർണ്ണായക പങ്ക് വഹിച്ചത് എസ് എം കൃഷ്ണയുടെ ഭരണകാലം ആണെന്നാണ് വിശ്വസിക്കപ്പെടുന്നത് , അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ഐടി മേഖലയ്ക്ക് നൽകിയ ഊന്നൽ ആണ് നഗരത്തെ ‘ഇന്ത്യയുടെ സിലിക്കൺ വാലി’ ആയി വളർത്തിയത്. പൊതുകാര്യ മേഖലയിലെ സംഭാവനകൾക്ക് 2023 ൽ അദ്ദേഹത്തിന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിക്കുകയുണ്ടായി.
1999 ഒക്ടോബർ 11 മുതൽ 2004 മെയ് 28 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2009 മുതൽ 2012 വരെ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് സർക്കാരിൻ്റെ കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. മഹാരാഷ്ട്ര ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
50 വർഷത്തോളം നീണ്ട കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് 2017 മാർച്ചിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. കഴിഞ്ഞ വർഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചത്
Discussion about this post