തിരുവനന്തപുരം: വീണ്ടുമൊരു ക്രിസ്മസും നവവത്സരവും എത്തുകയാണ്. വൈദ്യുതി അലങ്കാരങ്ങളളുടെ കാലമാണ് വരാന്‍ പോകുന്നത്. എന്നാല്‍ ഇത്തരത്തില്‍ വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി . പലപ്പോഴും ചെറിയ അശ്രദ്ധ ജീവനെടുക്കുന്ന വാര്‍ത്തകള്‍ ഇത്തരം ആഘോഷകാലങ്ങളില്‍ വരാറുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തിയത്.
പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക. വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്. വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം’- കെഎസ്ഇബി കുറിച്ചു.
കുറിപ്പ് ഇങ്ങനെ
ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്താം.
ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കുക.
ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക
ലോഹനിര്‍മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക.
പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്.
വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്.
വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക.
ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
Discussion about this post