ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി നാല് ദിവസത്തെ നിര്‍ബന്ധിതമായ വര്‍ക്ക് വീക്ക് നടപ്പിലാക്കാനൊരുങ്ങി് ടോക്കിയോ ഗവണ്‍മെന്റ്. ജനനനിരക്ക് കൂട്ടുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് കൂടിയാണ് ഈ തീരുമാനം. മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിന്റെ എല്ലാ ജീവനക്കാര്‍ക്കും ഏപ്രിലില്‍ തുടങ്ങി ഇനി എല്ലാ ആഴ്ചയും മൂന്നു ദിവസം അവധിയെടുക്കാന്‍ കഴിയുമെന്നാണ് ടോക്കിയോ ഗവര്‍ണര്‍ യൂറിക്കോ കൊയ്ക്കെ പ്രഖ്യാപിച്ചിരിക്കുന്നത്.
‘പ്രസവമോ, കുട്ടികളെ നോക്കേണ്ടതോ ഉള്ളതുകൊണ്ട് ആര്‍ക്കും അവരുടെ കരിയര്‍ ഉപേക്ഷിക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പാക്കുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ടോക്കിയോ മെട്രോപൊളിറ്റന്‍ അസംബ്ലിയുടെ നാലാമത്തെ റെഗുലര്‍ സെഷനിലെ നയപ്രസംഗത്തിലാണ് ഗവര്‍ണറുടെ പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷം ആരോഗ്യ,തൊഴില്‍ ക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ജപ്പാനില്‍ 727,277 ജനസംഖ്യ മാത്രമാണ് രേഖപ്പെടുത്തിയത്. ര
കുട്ടികളുള്ള മാതാപിതാക്കള്‍ ജോലിയില്‍ നിന്ന് നേരത്തെ അവധിയെടുത്ത് പോവുകയാണെങ്കില്‍ അവര്‍ക്ക് ശമ്പളത്തിന്റെ ഒരു ഭാഗം നല്‍കുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് അവരുടെ ജോലിസമയം ദിവസവും രണ്ട് മണിക്കൂര്‍ വരെ കുറയ്ക്കാനുള്ള പുതിയ പദ്ധതിയുടെ ഭാഗമാണ്.
90 ശതമാനം ജീവനക്കാരും ആഴ്ചയില്‍ നാല് ദിവസവും ജോലി എന്ന ആശയത്തെ അനുകൂലിക്കുന്നവരായിരുന്നു. ഇതോടെ അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
Discussion about this post