ക്രിസ്തുമസ്-പുതുവത്സരം; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

Published by
Brave India Desk

മുബൈ: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ . ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികൾക്ക് സ്‌പെഷ്യൽ ട്രെയിൻ സഹായകരമാകും.

മുബൈ എൽടിടിയിൽ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചത്. കോട്ടയം വഴിയായിരിക്കും ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക (തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ).

ഡിസംബർ 19,26, ജനുവരി രണ്ട്, ജനുവരി ഒമ്പത് തീയതികളിൽ വൈകിട്ട് നാലിനായിരിക്കും മുബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് പുറപ്പെടുക. തിരിച്ച് കൊച്ചുവേളിയിൽ നിന്ന് ഡിസംബർ 21,28, ജനുവരി നാല്, ജനുവരി 11 തീയതികളിൽ വൈകിട്ട് 4.20ന് മുബൈ എൽടിടിയിലേക്കും ട്രെയിൻ പുറപ്പെടും.

 

Share
Leave a Comment

Recent News