ന്യൂഡല്‍ഹി: മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ മന്ത്രാലയം ഐടി സംവിധാനം നവീകരിക്കുന്നു. ഇതിന്റെ ആദ്യ ഗുണഭോക്താക്കളായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വരിക്കാര്‍ മാറും. പി എഫ് തുക എടിഎം വഴി പിന്‍വലിക്കാവുന്ന സംവിധാനമാണ് ഒരുക്കുന്നത്.
ജനുവരി മുതല്‍ സേവനം നടപ്പിലാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് ഇങ്ങനെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച്, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ എടിഎം വഴി പിന്‍വലിക്കാനാകും.
ഇത് നടപ്പിലായാല്‍ അപേക്ഷകളും രേഖകളും നല്‍കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഗുണഭോക്താക്കളെ സംബന്ധിച്ച് ആശ്വാസകരമാവുന്നത്.
ഇതിന് പുറമെ പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാമധി തുക വര്‍ധിപ്പിക്കും. തൊഴിലാളികള്‍ക്ക് ഇഷ്മുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യവും ഒരുക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഐ ടി സംവിധാനങ്ങള്‍ നവീകരിക്കുകയാണെന്നും ജനുവരിയോടെ നിര്‍ണ്ണായക പുരോഗതിയുണ്ടാവുമെന്നും കേന്ദ്ര തൊഴില്‍ സെക്രട്ടറി അറിയിച്ചു.
Discussion about this post